Skip to main content

യുഡിഎഫ് സർക്കാർ ഇടതുപക്ഷ ബദൽ സമീപനങ്ങൾ അവസാനിപ്പിക്കുകയും സമ്പൂർണമായും നവലിബറൽ നയങ്ങൾ നടപ്പിലാക്കുകയും ചെയ്യും

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ കേരളത്തിൽ കഴിഞ്ഞ പത്തുവർഷമായി നടപ്പിലാക്കി വരുന്ന ഇടതുപക്ഷ ബദൽ സമീപനങ്ങൾ അവസാനിപ്പിക്കുകയും സമ്പൂർണമായും നവലിബറൽ നയങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്ന രീതിയാണ് അവലംബിക്കുന്നത്.
രാജ്യത്തിന്റെ വികസന പരിപാടികളാകെ നവലിബറൽ നയങ്ങളിലേക്ക് മാറിയത് കോൺഗ്രസ് ഭരണകാലത്ത് ആയിരുനെങ്കിലും അത് ഇന്ന് ശക്‌തമായി നടപ്പിലാക്കുന്നത് ബിജെപിയാണ്. അറപ്പില്ലാതെ അവർ ചെയ്യുന്ന അതേ നയമാണ് കോൺഗ്രസിന്റേതായി ഇപ്പോൾ നടപ്പിലാക്കപ്പെടുന്നത്.
തെരഞ്ഞെടുപ്പിന് മുമ്പുതന്നെ അവർ അത് വ്യക്തമാക്കിയിരുന്നു. സർക്കാർ അടിസ്ഥാന സൗകര്യവികസനമൊന്നും ചെയ്യേണ്ടതില്ല, ഒരു ഫെസിലിറ്റേറ്റർ മാത്രമായി നിന്നാൽ മതി എന്നാണ് ഇന്നത്തെ ആഭ്യന്തരമന്ത്രിയും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല പറഞ്ഞത്. അധികാരത്തിൽ എത്തി അടുത്ത നിമിഷം മുതൽ തന്നെ അവർ നവലിബറൽ നയങ്ങളുടെ കെട്ടഴിച്ചു തുടങ്ങി. ജനകീയ ആരോഗ്യസംവിധാനത്തെ തകർത്ത് അരോഗ്യ രംഗം സ്വകാര്യവൽക്കരിക്കുമെന്ന് വകുപ്പുമന്ത്രി പറഞ്ഞു കഴിഞ്ഞു.
തെരഞ്ഞെടുപ്പിന് മുൻപ് ഫാർമസ്യൂട്ടിക്കൽ മേഖലയിലെ വമ്പൻമാരിൽ നിന്ന് കോൺഗ്രസ് ആവോളം പണം വാങ്ങി എന്ന് വാർത്തകൾ വന്നിരുന്നു. പ്രത്യുപകാരമായി കേരളത്തിന്റെ ആരോഗ്യ മേഖല കഴുത്തറുപ്പൻ കച്ചവടത്തിനായി തുറന്നുകൊടുക്കാം എന്ന് വാഗ്ദാനം നൽകിയിട്ടുണ്ടാവും. കച്ചവടക്കണ്ണോടെ ആരോഗ്യരംഗത്തെ കൈകാര്യം ചെയ്താൽ ഉണ്ടാകാവുന്ന അപകടങ്ങൾ കോവിഡ്കാലത്ത് നാം കണ്ടതാണ്. പുഴുക്കളെപ്പോലെ മനുഷ്യർ വീണുമരിച്ചപ്പോഴും കൊടുക്കാൻ ഓക്സിജനും വെന്റിലേറ്ററും മരുന്നും ഒന്നും ഇല്ലായിരുന്നു. ജനകീയ ആരോഗ്യ നയം നടപ്പിലാക്കിയ കേരളത്തിലോ, ഇതെല്ലാം ആവോളമുണ്ടായിരുന്നു. നമ്മൾ മരണസംഖ്യ പിടിച്ചുനിർത്തി. മനുഷ്യരെ ചേർത്തുപിടിച്ച് രക്ഷിച്ചു. അതാണ് വ്യത്യാസം.
കേരളത്തിൽ എല്ലാവർക്കും എല്ലായിടത്തും എപ്പൊഴും ലഭ്യമായ സൗജന്യ ആരോഗ്യസേവന സംവിധാനം തകരാൻ പോകുന്ന സ്ഥിതിയാണ്. സ്വകാര്യവൽകരിക്കപ്പെടുന്ന ആരോഗ്യ മേഖല പാവപ്പെട്ടവർക്കും സാധാരണക്കാർക്കും അപ്രാപ്യമാവുന്നതേടെ ആരോഗ്യ മേഖലയിൽ നാം നേടിയ വലിയ നേട്ടങ്ങൾ നഷ്ടമാവും. ആരോഗ്യമേഖലയുടെ ഭാവി ആശങ്കാകുലമാണ്.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.