Skip to main content

പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുണിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുണിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സാമൂഹ്യ പ്രതിബദ്ധതയും കലാമൂല്യവുമുള്ള ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ അഭിമാനം ദേശീയ, അന്തർദേശീയ തലങ്ങളിലേക്ക്‌ ഉയർത്തിയ അതുല്യനായ ചലച്ചിത്ര പ്രതിഭയായിരുന്നു ഷാജി എൻ കരുൺ. ജി അരവിന്ദന്റെ ഛായാ​ഗ്രാഹകനായി‌ മലയാളത്തിലെ നവതരംഗ സിനിമയ്ക്ക് സർഗാത്മകമായ ഊർജമാണ്‌ അദ്ദേഹം പകർന്നത്‌.

സിനിമയെ സാമൂഹ്യ തിന്മകൾക്കെതിരായ ആയുധമാക്കി മാറ്റാൻ അദ്ദേഹം എക്കാലവും പരിശ്രമിച്ചു. ലോകത്തിന്‌ മുന്നിൽ അഭിമാനപൂർവം ഉയർത്തിക്കാണിക്കാൻ കഴിയുന്ന ഒരുപിടി ചിത്രങ്ങളാണ്‌ ഷാജി എൻ കരുൺ മലയാളത്തിന്‌ സമ്മാനിച്ചത്‌.

ചിത്ര - ചലച്ചിത്ര കലകളെ പരസ്പരം സന്നിവേശിപ്പിച്ച അദ്ദേഹം ഓരോ ഫ്രെയിമുകളെയും മനോഹരമാക്കി. പിറവി, സ്വം, വാനപ്രസ്ഥം, എകെജി തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം മലയാള സിനിമയ്ക്ക്‌ അന്തർദേശീയതലത്തിൽ അഭിമാനകരമായ അംഗീകാരങ്ങൾ നേടിക്കൊടുത്തു.
സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ രൂപീകരണത്തിൽ മുഖ്യ പങ്കുവഹിച്ചത്‌ ഷാജി എൻ കരുണായിരുന്നു. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയർമാൻ, കെഎസ്‌എഫ്‌ഡിസി ചെയർമാൻ എന്നീ നിലകളിലെല്ലാം സാമൂഹ്യ പ്രതിബദ്ധതയോടെ ഇടപെടുകയും സിനിമാ ലോകത്തിനും കേരളത്തിനാകെയും അമൂല്യമായ സംഭാവനകൾ നൽകുകയും ചെയ്‌ത വ്യക്തിത്വമായിരുന്നു അദ്ദേഹം.

ഏറെക്കാലമായി അദ്ദേഹവുമായി അടുത്ത ബന്ധം പുലർത്താനായി. സാംസ്കാരിക രംഗത്തെ സസൂക്ഷ്മം വീക്ഷിക്കുകയും കൃത്യമായ നിലപാടുകൾ സ്വീകരിക്കുകയും ചെയ്തു. ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധമാണ്‌ അദ്ദേഹം എക്കാലവും പുലർത്തിയിരുന്നത്‌. സിനിമാ, സാംസ്കാരിക മേഖലയിലെ കാര്യങ്ങളാണ് ‌ അവസാന കൂടിക്കാഴ്‌ചയിലും സംസാരവിഷയമായത്‌.

‌ അപരിഹാര്യമായ നഷ്ടമാണ്‌ അദ്ദേഹത്തിന്റെ വേർപാടിലൂടെ സാംസ്കാരിക ലോകത്ത് സംഭവിച്ചിരിക്കുന്നത്‌. ഷാജി എൻ കരുണിന്റെ വേർപാടിൽ കുടുംബാംഗങ്ങളുടെയും ചലച്ചിത്ര ലോകത്തിന്റെയും വേദനയിൽ പങ്കുചേരുന്നു.
 

കൂടുതൽ ലേഖനങ്ങൾ

ദുരിത ബാധിതർക്ക് സർക്കാർ നിർമിച്ച് നൽകുന്ന ടൗൺഷിപ് ഒരു ജനതയുടെ പ്രതീക്ഷയാണ്, ആരെയും കൈവിടാതെ ചേർത്ത് നിർത്തിയ ഇടതുപക്ഷത്തിന്റെ നിശ്ചയദാർഢ്യമാണ് ഇവിടെ ഉയരുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ചൂരൽമലയെ ഒരുതുള്ളി കണ്ണീരോടെ മാത്രമേ കേരളം ഓർത്തെടുക്കുകയുള്ളൂ. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരിതമാണ് വയനാട് നേരിട്ടത്. കണ്ണീരിൽ മുങ്ങി നിൽക്കാതെ കേരളം അവരെ കൈപിടിച്ചുയർത്തി. ചൂരൽമലയ്ക്കിപ്പോൾ പറയാനുള്ളത് തിരിച്ചുവരവിന്റെ കഥകളാണ്.

വാഗ്ദാനങ്ങൾ വെറും വാക്കുകളല്ല, മറിച്ച് പ്രവൃത്തിയിലൂടെ നടപ്പിലാക്കാനുള്ളതാണെന്ന് തെളിയിച്ചുകൊണ്ട് ജനകീയ ബദൽ വികസന മാതൃകയുമായി നമുക്ക് ഒന്നിച്ച് മുന്നേറാം

സ. പിണറായി വിജയൻ

ഭൂമി ഓരോ പൗരന്റെയും അവകാശമാണെന്ന ഉറച്ച ബോധ്യത്തോടെ, "എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്" എന്ന ലക്ഷ്യത്തിലേക്ക് കേരളം സുപ്രധാനമായ ചുവടുവെപ്പുകൾ നടത്തിയിരിക്കുകയാണ്.

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്‌ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ