Skip to main content

ചരിത്രകാരൻ എംജിഎസ് നാരായണന്റെ വിയോഗത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു

ചരിത്രകാരൻ എംജിഎസ് നാരായണന്റെ വിയോഗത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. ചരിത്രത്തിനൊപ്പം സഞ്ചരിച്ച് ശാസ്ത്രീയമായി പഠിക്കുകയും അപഗ്രഥിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു എംജിഎസ്. അദ്ദേഹം ചരിത്ര മേഖലയിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തുകയും അമൂല്യമായ സംഭാവനകൾ നൽകുകയും ചെയ്തു. ചരിത്ര ഗവേഷണ കൗൺസിൽ ചെയർമാൻ, അധ്യാപകൻ, ചരിത്രകാരൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ചരിത്ര നിഗമനങ്ങളെ സാധൂകരിക്കുന്ന രീതിയായിരുന്നു അദ്ദേഹം അവലംബിച്ചത്. ഇത് പിൽക്കാല ഗവേഷകരിലും നിർണായക സ്വാധീനം ചെലുത്തി. രാജ്യത്തിനകത്തും പുറത്തുമുള്ള സർവകലാശാലകളിൽ വിസിറ്റിങ് പ്രൊഫസറായി എത്തിയ എംജിഎസ് ശാസ്ത്രീയ ബോധമുള്ള ചരിത്രകാരന്മാരെ വാർത്തെടുക്കാനും ജാഗ്രത പുലർത്തി. ചരിത്ര പ്രാധാന്യമുള്ള നിരവധി പദ്ധതികളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പൂർത്തികരിച്ചത്. കേരള ചരിത്രം, തമിഴക ചരിത്രം പ്രാചീന ഇന്ത്യൻ ചരിത്രം, ചരിത്ര രചനാ പദ്ധതി എന്നീ മേഖലകളിൽ അദ്ദേഹം കാര്യമായ ശ്രദ്ധ പുലർത്തി.

എംജിഎസിന്റെ വിയോഗം ചരിത്ര മേഖലയ്ക്കും രാജ്യത്തിനാകെയും തീരാനഷ്ടമാണ്. ചരിത്രമേഖലയിൽ നികത്താനാകാത്ത വിടവാണ് അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ചിരിക്കുന്നത്. എംജിഎസിന്റെ കുടുംബത്തിന്റെയും ചരിത്ര ലോകത്തിന്റെയും അദ്ദേഹത്തെ സ്നേഹിക്കുന്ന മുഴുവനാളുകളുടെയും വേദനയിലും ദുഃഖത്തിലും പങ്കുചേരുന്നു.
 

കൂടുതൽ ലേഖനങ്ങൾ

എല്ലാ മേഖലയിലും അഴിമതി രഹിതമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഉദ്യോഗസ്ഥരെല്ലാം സ്ഥലം മാറ്റപ്പെട്ടു, അരാജകത്വം ഈ സർക്കാരിന്റെ മുഖമുദ്രയായി മാറിക്കഴിഞ്ഞു

സ. എംവി ഗോവിന്ദൻ മാസ്റ്റർ

എല്ലാ മേഖലയിലും അഴിമതി രഹിതമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന
ഉദ്യോഗസ്ഥരെല്ലാം സ്ഥലം മാറ്റപ്പെട്ടു.
അരാജകത്വം ഈ സർക്കാരിന്റെ മുഖമുദ്രയായി മാറിക്കഴിഞ്ഞു.

 

നാല് രൂപയ്ക്ക് താഴെ കാറ്റാടി വൈദ്യുതി ലഭ്യമായിരിക്കെ 11 രൂപ നിരക്കിൽ വിഇഎച്ച് ഗ്ലോബലുമായി ഉണ്ടാക്കിയ കരാർ പകൽക്കൊള്ളയാണ്

സ. പിണറായി വിജയൻ

നാല് രൂപയ്ക്ക് താഴെ കാറ്റാടി വൈദ്യുതി ലഭ്യമായിരിക്കെ 11 രൂപ നിരക്കിൽ
വിഇഎച്ച് ഗ്ലോബലുമായി ഉണ്ടാക്കിയ കരാർ പകൽക്കൊള്ളയാണ്.
496 കോടി രൂപയുടെ ഇടപാടിൽ കുറഞ്ഞത് 252 കോടി രൂപയുടെ നഷ്ടം
പെരുപ്പിച്ചു കാണിച്ച വിലയിൽ നിന്നു തന്നെ സംസ്ഥാനത്തിന് ഉണ്ടാകുന്നു
 

അധികാരം കിട്ടിയാൽ എന്തുമാവാമെന്നും എന്ത് വൃത്തിക്കേട്‌ ചെയ്താലും രാഷ്ട്രീയ സംരക്ഷണം ലഭിക്കുമെന്നുമുള്ള അഹങ്കാരത്തിന്റെ നേർചിത്രമാണ് ഡിസിസി അംഗത്തിന്റെ തട്ടിപ്പ്

സ. പിണറായി വിജയൻ

അധികാരം കിട്ടിയാൽ എന്തുമാവാമെന്നും എന്ത് വൃത്തിക്കേട്‌ ചെയ്താലും രാഷ്ട്രീയ
സംരക്ഷണം ലഭിക്കുമെന്നുമുള്ള അഹങ്കാരത്തിന്റെ നേർചിത്രമാണ് ഡിസിസി അംഗത്തിന്റെ തട്ടിപ്പ്.
പുറത്ത് വരുന്നത് ജീർണിച്ച കോൺഗ്രസ്സ് രാഷ്ട്രീയത്തിന്റെ വൃത്തികെട്ട മുഖം
 

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ അട്ടപ്പാടി മുക്കാലിയിലെ മരണപ്പെട്ട കുഞ്ഞിന്റെ വീട് സന്ദർശിച്ചു

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ അട്ടപ്പാടി മുക്കാലിയിലെ മരണപ്പെട്ട കുഞ്ഞിന്റെ വീട് സന്ദർശിച്ചു.