Skip to main content

വ്യവസായ രംഗത്ത് കേരളം രാജ്യത്തിന്‌ മാതൃകയായി മുന്നേറുന്നു

വ്യവസായ രംഗത്ത് കേരളം രാജ്യത്തിന്‌ മാതൃകയായ മാറ്റത്തിന്റെ പാതയിൽ മുന്നേറുകയാണ്. അനാവശ്യ ഇടപെടലുകൾ കാരണം സംരംഭകർ നേരിടുന്ന ബുദ്ധിമുട്ടുകൾ ഇല്ലാതാക്കി. ഡിജിറ്റൽ മേഖലയിൽ സംസ്ഥാനം വൻ കുതിപ്പിലാണ്‌. വ്യവസായം, സാങ്കേതികവിദ്യ, സുസ്ഥിര വളർച്ച എന്നിവയുടെ പ്രധാന കേന്ദ്രമായി സംസ്ഥാനം മാറുകയാണ്‌. സംസ്ഥാനത്തിന്റെ വളർച്ചയെ നയിക്കുന്ന 22 മുൻഗണനാ മേഖല കണ്ടെത്തിയിട്ടുണ്ട്. ബയോ ടെക്‌നോളജിയും ലൈഫ് സയൻസസും മുതൽ എയ്‌റോസ്‌പേസ്, പ്രതിരോധം, പുനരുപയോഗിക്കാവുന്ന ഊർജം വരെയുള്ള ഈ മേഖലകൾ ശ്രദ്ധാപൂർവം തെരഞ്ഞെടുത്തതാണ്. ഈ മേഖലകളിൽ നിക്ഷേപങ്ങളെ പിന്തുണയ്‌ക്കുന്നതിന് 18 ഇന ഉത്തേജനപാക്കേജ് നടപ്പാക്കി. പ്രാദേശിക ജനസംഖ്യയിലെ തൊഴിൽ ശക്തിയുടെ 50 ശതമാനത്തിലധികം ജോലി ചെയ്യുന്ന കമ്പനികൾക്ക് അധിക പ്രോത്സാഹനം ലഭിക്കും. പരിസ്ഥിതിയോട്‌ ഉത്തരവാദിത്തമുള്ള വ്യാവസായിക രീതികൾ പ്രോത്സാഹിപ്പിക്കുന്നതിന് ആനുകൂല്യങ്ങൾ നൽകും. വലിയ തോതിലുള്ളതും തന്ത്രപ്രധാനവുമായ പദ്ധതികൾക്ക്‌ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി ശുപാർശ ചെയ്യുന്ന പ്രോത്സാഹന ആനുകൂല്യങ്ങളും ഉറപ്പാക്കുന്നുണ്ട്.
 

കൂടുതൽ ലേഖനങ്ങൾ

പാവങ്ങളുടെ അരിവിഹിതം തടയാൻ യുഡിഫ് എംപിമാർ കുതന്ത്രം പ്രയോഗിച്ചു

സ.കെ എൻ ബാലഗോപാൽ

സ്വന്തം സംസ്ഥാനത്തിനെതിരെ കുതന്ത്രം പ്രയോഗിക്കുക. നാട്ടിലുള്ള പാവങ്ങളുടെ അരിവിഹിതം തടയാൻ ശ്രമിക്കുക.
കേരളത്തിലെ രണ്ട് യു ഡി എഫ് എംപിമാർ ഇന്ത്യൻ പാർലമെന്റിൽ ചെയ്ത ഒരു കാര്യത്തെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. കഴിഞ്ഞദിവസം പാർലമെന്റിൽ അവർ ഉന്നയിച്ച ഒരു ചോദ്യം ചുവടെ ചേർക്കാം.

കേരളത്തിൽ ഇന്ന് കാണുന്ന ഓരോ വികസന പ്രവർത്തനങ്ങൾക്കും പിന്നിൽ എൽഡിഎഫ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരാണ്

സ. പിണറയി വിജയൻ

കേരളത്തിൽ നിങ്ങൾ ഇന്ന് കാണുന്ന ഓരോ വികസന പ്രവർത്തനങ്ങൾക്കും പിന്നിൽ എൽഡിഎഫ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരാണ്.

ഡോ. ബി ആർ അംബേദ്കർ ചരമദിനം

ഇന്ന് ഡോ. ബി ആർ അംബേദ്കറുടെ ചരമദിനമാണ്. ബ്രിട്ടീഷ് കൊളോണിയലിസത്തിൽ നിന്നുമാത്രമല്ല സഹസ്രാബ്ദങ്ങളായി ഇന്ത്യയെ വരിഞ്ഞു മുറുക്കിയിരുന്ന ജാതി അടിമത്തത്തിൽ നിന്നുകൂടി നമ്മുടെ രാജ്യത്തെ മോചിപ്പിക്കാൻ പ്രവർത്തിച്ച ചരിത്ര പുരുഷനായിരുന്നു അംബേദ്കർ.