Skip to main content

വയനാട് ദുരന്തം; കേന്ദ്ര അവഗണനയ്ക്ക് എതിരെ ശക്തമായ പ്രതിഷേധം ഉയരണം

വയനാട് ദുരന്ത സഹായത്തിൽ കേന്ദ്രം കേരളത്തെ അവ​ഗണിക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം. മുണ്ടക്കൈ- ചൂരൽമല ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിനോടൊപ്പം ദുരിതബാധിതർക്കുള്ള സഹായങ്ങളുടെ കാര്യത്തിൽ കേന്ദ്രം മറുപടി നൽകിയിട്ടില്ല. ഇതിലും ദുരന്ത വ്യാപ്തിയില്ലാത്ത സംസ്ഥാനങ്ങൾക്ക് സഹായം നൽകാൻ കേന്ദ്ര സർക്കാർ മുമ്പ് തയാറായിട്ടുണ്ട്. നേരത്തെ പ്രളയ സമയത്ത് വിവിധ രാജ്യങ്ങൾ സഹായമറിയിച്ചപ്പോഴും കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാട് നിഷേധാത്മകമാണ്. ഇത്തരം കാര്യങ്ങളിൽ സംസ്ഥാനത്തിന്റെ പൊതുതാത്പര്യത്തോടൊപ്പം കേന്ദ്ര സർക്കാർ നിൽക്കുന്നില്ല. കേന്ദ്രത്തിന് വിപരീത നിലപാടാണുള്ളത്. ഇത് ​ഗൗരവതരമാണ്.

പ്രളയ കാലത്ത് സാലറി ചലഞ്ചിനെ എതിർത്ത കോൺ​ഗ്രസ് ഈ കാര്യത്തിലും വിപരീത നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇടതുപക്ഷത്തെ തകർക്കാൻ ബിജെപിയും യുഡിഎഫും ഒന്നിച്ച് നിൽക്കുന്ന നിലയാണ്. കള്ളപ്പണം പിരിച്ചെടുത്ത് ജനങ്ങൾക്ക് നൽകുമെന്ന പ്രഖ്യാപനത്തിലൂടെയാണ് ബിജെപി അധികാരത്തിൽ വരുന്നത്.എന്നാൽ ഇപ്പോൾ അവർതന്നെ കള്ളപ്പണത്തിൽ കുളിച്ച് നിൽക്കുകയാണ് . കുഴൽപ്പണവുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്ര ഏജൻസികൾക്ക് ഒരു നിലപാടുമെടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ യുഡിഎഫും തയാറാകുന്നില്ല. കള്ളപ്പണക്കേസിൽ എൽഡിഎഫിനെ കുറ്റപ്പെടുത്താനാണ് അവർ ശ്രമിക്കുന്നത്.

പാലക്കാടും വടകരയും തൃശൂരും ചേർന്നുള്ള ഒരു ഡീൽ നടന്നിട്ടുണ്ടെന്നുള്ള വ്യക്തമായ തെളിവുകൾ പുറത്തുവന്നു. ഷാഫി പറമ്പിലിന് 4 കോടി രൂപ നൽകിയെന്ന് കെ സുരേന്ദ്രൻ വെളിപ്പെടുത്തിയത് ഇവർ തമ്മിലുള്ള കൂട്ടകെട്ടിന്റെ തെളിവാണ്. പണം മാത്രമല്ല വോട്ടും നൽകാമെന്ന ഡീലാണുള്ളത്. കള്ളപ്പണ ഇടപാടിൽ ബിജെപിയെക്കാളുെം കൊൺ​ഗ്രസ് ഒട്ടും പിന്നിലല്ലെന്ന് കഴിഞ്ഞ ദിവസം തെളിഞ്ഞതാണ്. പ്രമുഖരായ നിരവധിയാളുകൾ കഴിഞ്ഞ ദിവസങ്ങളിൽ കോൺ​ഗ്രസ് പാർടി വിട്ടു. കോൺ​ഗ്രസിന് ബിജെപിയുമായി പരസ്യമായ സഖ്യമുണ്ടായിരുന്നതായി കോൺ​ഗ്രസിൽ നിന്ന രാജി വെച്ച ഒപി കൃഷ്ണകുമാരി വെളിപ്പെടുത്തിയിരുന്നു.

പാലക്കാട് തെരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും തമ്മിലുള്ള മത്സരമാണ് നടക്കുക. എൽഡിഎഫ് സീറ്റ് പിടിച്ചെടുക്കും. മുനമ്പം പ്രശ്നത്തിലൂടെ കേരളത്തിന്റെ സാമുദായിക സൗഹാർദം തകർക്കാനും അതിന്റെ ഭാ​ഗമായി നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നു. പ്രകോപനപരമായ നിലപാടുകൾ കേരളത്തിന്റെ സാമുദായിക അന്തരീക്ഷം തകർക്കും. ഇക്കാര്യത്തിൽ പരസ്പരം ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തുകയെന്നതാണ് സംസ്ഥാന സർക്കാരിന്റ നിലപാട്.
 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.