Skip to main content

ദുരിതമനുഭവിക്കുന്ന എല്ലാവിഭാഗം ജനങ്ങൾക്കും കമ്യൂണിസ്റ്റ് പ്രസ്ഥാനം താങ്ങും തണലുമാകണമെന്ന കാഴ്ചപ്പാടോടെ അവസാനനാളുകൾവരെ പ്രവർത്തിച്ച മാതൃകാ കമ്യൂണിസ്റ്റായിരുന്ന സഖാവ് ശങ്കരയ്യയുടെ ഓർമകൾ എന്നും നമ്മെ മുന്നോട്ട്‌ നയിക്കും

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നതനേതാവായിരുന്ന സഖാവ് എൻ ശങ്കരയ്യ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ ഇന്ന് ഒരു വർഷം തികയുന്നു. തമിഴ്‌നാട്ടിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ വേരുപിടിപ്പിച്ച മുൻനിര നേതാക്കളിൽ ഒരാളാണ്‌ ശങ്കരയ്യ. ഉജ്വലമായ പോരാട്ടങ്ങളിലൂടെയാണ്‌ സഖാവ്‌ നേതൃനിരയിലേക്ക്‌ ഉയർന്നത്‌. 1964 ഏപ്രിലിൽ അവിഭക്‌ത കമ്യൂണിസ്റ്റ്‌ പാർടിയുടെ ദേശീയ കൗൺസിലിൽനിന്ന്‌ ഇറങ്ങിപ്പോന്ന 32 പേരിൽ ഒരാളായിരുന്നു. സിപിഐ എം രൂപീകരിക്കുന്നതിൽ, അതിനെ ശക്തിപ്പെടുത്തുന്നത്തിൽ നേതൃപരവും നിർണ്ണായകവുമായ പങ്കാണ് ശങ്കരയ്യ വഹിച്ചത്.

1922 ജൂലൈ 15നാണ്‌ ശങ്കരയ്യ ജനിച്ചത്‌. ചെറുപ്പംമുതൽതന്നെ സാധാരണ ജനതയുടെ പ്രശ്‌നങ്ങളിൽ സഖാവിന്റെ ശ്രദ്ധ പതിഞ്ഞു. മധുരയിലെ പ്രശസ്‌തമായ അമേരിക്കൻ കോളേജിൽ ഇന്റർമീഡിയറ്റിന്‌ പഠിക്കുമ്പോൾത്തന്നെ ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലും പൊതുപ്രവർത്തനത്തിലും ആകൃഷ്‌ടനായി. മധുരയിൽ വിദ്യാർഥിയായിരിക്കുന്ന കാലത്ത്‌ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി. മദ്രാസ് സ്റ്റുഡന്റ്സ് യൂണിയൻ രൂപീകരിക്കുകയും ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുകയും ചെയ്‌തു. കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർടിയിലൂടെ കമ്യൂണിസ്റ്റ്‌ പാർടി പ്രവർത്തനത്തിന്‌ തുടക്കം കുറിച്ചു. 1940ൽ തമിഴ്‌നാട്ടിൽ കമ്യൂണിസ്റ്റ്‌ പാർടി യൂണിറ്റ്‌ രൂപീകരിച്ചപ്പോൾ ശങ്കരയ്യ പാർടി അംഗമായി. തമിഴ്നാട്ടിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ വലിയ സംഭാവന നൽകിയ അദ്ദേഹം 1995 മുതൽ 2002 വരെ സിപിഐ എമ്മിന്റെ സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചു.

കർഷക പ്രസ്ഥാനത്തിന്റെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ച അദ്ദേഹം അഖിലേന്ത്യാ കിസാൻ സഭയുടെ ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായി. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയവും നയങ്ങളും ജനങ്ങൾക്കിടയിൽ ഫലപ്രദമായി പ്രചരിപ്പിക്കാൻ കഴിയുന്ന ഉജ്ജ്വല വാഗ്മിയായിരുന്നു സ. ശങ്കരയ്യ. പാർടിയോട് അർപ്പണബോധവും പൊതുജീവിതത്തിൽ സത്യസന്ധതയും ലാളിത്യവും പുലർത്തിയിരുന്ന അദ്ദേഹം അടിയുറച്ച മാർക്സിസ്റ്റായിരുന്നു. ദുരിതമനുഭവിക്കുന്ന എല്ലാവിഭാഗം ജനങ്ങൾക്കും കമ്യൂണിസ്റ്റ് പ്രസ്ഥാനം താങ്ങും തണലുമാകണമെന്ന കാഴ്ചപ്പാടോടെ അവസാനനാളുകൾവരെ പ്രവർത്തിച്ച മാതൃകാ കമ്യൂണിസ്റ്റായിരുന്ന സഖാവ് ശങ്കരയ്യയുടെ ഓർമകൾ എന്നും നമ്മെ മുന്നോട്ട്‌ നയിക്കും.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.