Skip to main content

കള്ളപ്പണക്കാരെ രക്ഷിക്കാൻ സകല സഹായവും ചെയ്തിട്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഗവർണർ ചോദിക്കുകയാണ് ഏത് കേസെന്ന്

കൊടകര കുഴൽപ്പണ കേസിനെക്കുറിച്ച് ‘ഏത് കേസ്’ എന്നാണ് നമ്മുടെ ഗവർണർ ചോദിച്ചത്.
കേരളത്തിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി ചാക്കുകെട്ടുകളിൽ കൊണ്ടുവന്ന കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം കേരളാപോലീസ് പിടിക്കുകയും കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തപ്പോൾ ആ കേസിൽ ബി ജെ പി നേതാക്കളെ സംരക്ഷിക്കാൻ മുഖ്യമന്ത്രിക്ക് കത്തെഴുതിയ മഹാനാണ് ഈ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ. അദ്ദേഹമാണ് ഇപ്പൊൾ എത് കേസ് എന്ത് കേസ് എന്നൊക്കെ ചോദിക്കുന്നത്.
പണം പിടിച്ചതിന് ശേഷം ബിജെപി നേതാക്കൾക്കെതിരെ കള്ളപ്പണക്കടത്തിന് കേസെടുത്ത് അന്വേഷിക്കാൻ കേരളാ പോലീസ് ഇ ഡി ക്ക് കത്തെഴുതിയിട്ട് വർഷങ്ങളായി. ഇ ഡിക്ക് ഒരനക്കവുമില്ല. എന്തുകൊണ്ടാണ് ഇ ഡി അനങ്ങാത്തതെന്ന് ഗവർണർക്ക് അറിയാതിരിക്കാൻ വഴിയില്ല.
പാവപ്പെട്ട ആളുകൾക്ക് വീട് നൽകുന്ന സർക്കാറിൻ്റെ അഭിമാന പദ്ധതിയായ ലൈഫിനെതിരെ അന്നത്തെ ഒരു കോൺഗ്രസ് എം എൽ എ കത്തെഴുതിയത്തിൻ്റെ തൊട്ടടുത്ത ദിവസം സി ബി ഐയും ഇ ഡിയുമൊക്കെ പറന്നിറങ്ങിയ നാടാണിത്. കേരളത്തിൻ്റെ അടിസ്ഥാന വികസനത്തിനായി രൂപീകരിച്ച KIIFB യെ പിന്നാലെകൂടി തകർക്കാൻ ശ്രമിച്ച ഇ ഡി യെയും നമുക്കറിയാം. KIIFB രൂപീകരിച്ച കാലത്തെ ധനമന്ത്രിയായിരുന്നു എന്ന ഒറ്റക്കാരണത്താൽ എനിക്കെതിരെ റോവിങ് എൻക്വയറിയുമായി വേട്ടയാടാൻ വന്ന ഇ ഡി യേയും നമ്മൾ കണ്ടു. ബഹുമാനപ്പെട്ട ഹൈക്കോടതി ശക്തമായി ഇടപെട്ടാണ് ആ അമിതാധികാര പ്രവണതയെ ചെറുത്തത്.
അതായത്, കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ വളർത്തുനായ്ക്കളെപ്പോലെ ഒരടിസ്ഥാനവുമില്ലാത്ത കേസുകളുടെ പിന്നാലെ കൂടി നാണം കെടുന്ന കേന്ദ്രഏജൻസികൾ, ഒരു സംസ്ഥാനത്തെ പോലീസ് കയ്യോടെ പിടിക്കുകയും തെളിവുകൾ നിരത്തി ആവശ്യപ്പെടുകയും ചെയ്ത് വർഷങ്ങൾ കഴിഞ്ഞിട്ടും അന്വേഷണത്തിന് തയ്യാറായിട്ടില്ല. അത് ഏത് കേസ് എന്ന് ചോദിക്കുകയാണ് ബി ജെ പി നേതാവ് കൂടിയായ കേരളാ ഗവർണർ. താനടക്കം ഇടപെട്ട് കള്ളപ്പണക്കാരെ രക്ഷിക്കാൻ സകല സഹായവും ചെയ്തിട്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ചോദിക്കുകയാണ് ഏത് കേസ് എന്ന്. ഗവർണറായാലും മന്ത്രിയായാലും ഒരു സംഘിയിൽ നിന്ന് ഇതൊക്കെയേ പ്രതീക്ഷിക്കാവൂ എന്നാണ് ഇത് വ്യക്തമാക്കുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.