Skip to main content

സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യുക

രാജ്യത്തിന്റെ മതനിരപേക്ഷതയും, ഫെഡറലിസവും ശക്തമായ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന ഘട്ടമാണിത്‌. ഈ നയങ്ങള്‍ക്കെതിരെ വ്യക്തമായ സമീപനങ്ങള്‍ മുന്നോട്ടുവച്ചുകൊണ്ട്‌ സിപിഐ എം ജനങ്ങളെ അണിനിരത്തി പൊരുതിക്കൊണ്ടിരിക്കുന്നത്‌. കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്ന ജനജീവിതം ദുരിതപൂര്‍ണ്ണമാക്കുന്ന ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ജനപക്ഷ നിലപാടുകള്‍ സ്വീകരിച്ചും മുന്നോട്ടുപോവുകയാണ്‌.

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന കോര്‍പ്പറേറ്റ്‌ അജണ്ടകള്‍ക്കെതിരെ ജകീയ ബദല്‍ ഉയര്‍ത്തിയാണ്‌ പാര്‍ടി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരും പ്രവര്‍ത്തിക്കുന്നത്‌. ജനപക്ഷത്ത്‌ നിലയുറപ്പിച്ച്‌ പൊരുതുന്ന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുന്നതിന്‌ സാമ്പത്തിക ഉപരോധമുള്‍പ്പടെയുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണ്‌. കോര്‍പ്പറേറ്റ്‌ മാധ്യമങ്ങളേയും, നവമാധ്യമങ്ങളേയും ഉപയോഗപ്പെടുത്തിയാണ്‌ വലതുപക്ഷ ശക്തികള്‍ പാര്‍ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നത്‌. ഈ സാഹചര്യത്തില്‍ ജനകീയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുള്ള സംവിധാനങ്ങള്‍ രൂപപ്പെടുത്തുക പ്രധാനമാണ്‌. പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ കഴിയുന്ന സംവിധാനങ്ങളുള്‍പ്പെടുത്തി സംസ്ഥാന കമ്മിറ്റി ഓഫീസ്‌ തിരുവനന്തപുരത്ത്‌ നിര്‍മ്മിക്കുന്ന വിവിരം അറിഞ്ഞിരിക്കുമല്ലോ. എകെജി പഠന ഗവേഷണ കേന്ദ്രത്തിനായി നിര്‍മ്മിച്ച എകെജി സെന്ററിലാണ്‌ നിലവില്‍ പാര്‍ടി സംസ്ഥാന കമ്മിറ്റി ഓഫീസ്‌ പ്രവര്‍ത്തിച്ചുവരുന്നത്‌. നിലവിലുള്ള ഓഫീസ്‌ പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി പൂര്‍ണ്ണമായും മാറ്റിവെക്കാനും, പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ്‌ എകെജി സെന്ററിന്‌ എതിര്‍വശത്ത്‌ നിര്‍മ്മിക്കുന്നതിനുമാണ്‌ തീരുമാനിച്ചിട്ടുള്ളത്‌. വര്‍ത്തമാനകാല വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ കഴിയുന്ന സംവിധാനങ്ങളും, സുഗമമായ പാര്‍ടി പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സൗകര്യങ്ങളുമൊരുക്കിയാണ്‌ സംസ്ഥാന കമ്മിറ്റി ഓഫീസ്‌ നിര്‍മ്മാണം പുരോഗമിക്കുന്നത്‌.

സ. കോടിയേരി ബാലകൃഷ്‌ണന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന ഘട്ടത്തില്‍ 2022 ഫെബ്രുവരി 25-നാണ്‌ പുതിയ കെട്ടിടത്തിന്‌ മുഖ്യമന്ത്രി സ. പിണറായി വിജയന്‍ തറക്കല്ലിട്ടത്‌. ഈ വര്‍ഷം അവസാനത്തോടെ കെട്ടിടം ഉദ്‌ഘാടനം ചെയ്യാനും, സംസ്ഥാന കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും പുതിയ കെട്ടിടത്തിലേക്ക്‌ മാറ്റാനും കഴിയുമെന്നാണ്‌ കരുതുന്നത്‌.

പാര്‍ടി പ്രവര്‍ത്തകരും. പൊതുജനങ്ങളും നല്‍കുന്ന സംഭാവനയാണ്‌ സിപിഐ എമ്മിന്റെ ഏതൊരു പ്രവര്‍ത്തനത്തേയും യാഥാര്‍ത്ഥ്യമാക്കുന്നതിന്‌ സഹായമായിട്ടുള്ളത്‌. ഇതിന്റെ ഭാഗമായി ജനകീയ പിന്തുണയോടെ സംസ്ഥാന കമ്മിറ്റി ഓഫീസ്‌ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന്‌ ഒക്‌ടോബര്‍ 5, 6 തീയ്യതികളില്‍ പാര്‍ടി പ്രവര്‍ത്തകര്‍ പൊതുജനങ്ങളെ സമീപിച്ച്‌ ഓഫീസ്‌ നിര്‍മ്മാണത്തിനായുള്ള തുക ഹുണ്ടികയിലൂടെ സമാഹരിക്കുകയാണ്‌. ഫണ്ട്‌ ശേഖരണം വിജയിപ്പിക്കുന്നതിന്‌ താങ്കളുടെ വിലയേറിയ പങ്കാളിത്തം ഉണ്ടാവണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.
 

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.