Skip to main content

കേന്ദ്രം വെട്ടിക്കുറച്ച കേരളത്തിന്‌ അർഹതപ്പെട്ട വായ്‌പാനുമതി പൂർണമായും ലഭ്യമാക്കണം

കേരളത്തിന്‌ അർഹതപ്പെട്ട വായ്‌പാനുമതി പൂർണമായും ലഭ്യമാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സംസ്ഥാന സർക്കാർ വീണ്ടും കേന്ദ്രത്തിന്‌ കത്തയച്ചു. ജിഡിപിയുടെ 3 ശതമാനം വെച്ച്‌ 33,420 കോടി രൂപയുടെ വായ്‌പാനുമതിയാണ്‌ കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടത്‌. 32,402 കോടി രൂപ പൊതുവിപണിയിൽനിന്ന്‌ വായ്‌പ എടുക്കാമെന്ന്‌ കഴിഞ്ഞ മാർച്ചിൽ മാർച്ചിൽ കേന്ദ്രം സംസ്ഥാനത്തെ അറിയിക്കുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ കണക്ക്‌ പ്രകാരം ആദ്യ ഒമ്പതുമാസം 15,390 കോടി രൂപയേ അനുവദിക്കാനാകൂയെന്ന്‌ കേന്ദ്രം നിലപാട്‌ മാറ്റി.

പബ്ലിക്‌ അക്കൗണ്ടിൽനിന്ന്‌ മുമ്പ്‌ വിനിയോഗിച്ച തുക എന്നപേരിൽ 13,178 കോടി രൂപയാണ്‌ വെട്ടിക്കുറച്ചത്‌. അക്കൗണ്ടന്റ്‌ ജനറൽ അംഗീകരിച്ച കണക്കനുസരിച്ച്‌ 6578 കോടി രൂപയുടെ നിക്ഷേപം മാത്രമാണ്‌ പബ്ലിക്‌ അക്കൗണ്ടിലുള്ളത്‌. ഈ കണക്ക്‌ അനുസരിച്ച്‌ പോലും കേരളത്തിന്‌ 7191 കോടി രൂപയുടെ വായ്‌പാനുമതിക്കുകൂടി അവകാശമുണ്ടെന്ന്‌ കേന്ദ്രത്തിനയച്ച കത്തിൽ കേരളം ചൂണ്ടിക്കാട്ടി. നേരത്തെ സംസ്ഥാനങ്ങൾക്ക്‌ അഞ്ചു ശതമാനംവരെ വായ്‌പ അനുവദിച്ചിരുന്നു. അതാണ്‌ കഴിഞ്ഞവർഷം മൂന്നാക്കിയത്‌. എന്നാൽ ഇപ്പോൾ കേരളത്തിന്‌ രണ്ടു ശതമാനമായി കുറഞ്ഞു. 

കൂടുതൽ ലേഖനങ്ങൾ

ദുരിത ബാധിതർക്ക് സർക്കാർ നിർമിച്ച് നൽകുന്ന ടൗൺഷിപ് ഒരു ജനതയുടെ പ്രതീക്ഷയാണ്, ആരെയും കൈവിടാതെ ചേർത്ത് നിർത്തിയ ഇടതുപക്ഷത്തിന്റെ നിശ്ചയദാർഢ്യമാണ് ഇവിടെ ഉയരുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ചൂരൽമലയെ ഒരുതുള്ളി കണ്ണീരോടെ മാത്രമേ കേരളം ഓർത്തെടുക്കുകയുള്ളൂ. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരിതമാണ് വയനാട് നേരിട്ടത്. കണ്ണീരിൽ മുങ്ങി നിൽക്കാതെ കേരളം അവരെ കൈപിടിച്ചുയർത്തി. ചൂരൽമലയ്ക്കിപ്പോൾ പറയാനുള്ളത് തിരിച്ചുവരവിന്റെ കഥകളാണ്.

വാഗ്ദാനങ്ങൾ വെറും വാക്കുകളല്ല, മറിച്ച് പ്രവൃത്തിയിലൂടെ നടപ്പിലാക്കാനുള്ളതാണെന്ന് തെളിയിച്ചുകൊണ്ട് ജനകീയ ബദൽ വികസന മാതൃകയുമായി നമുക്ക് ഒന്നിച്ച് മുന്നേറാം

സ. പിണറായി വിജയൻ

ഭൂമി ഓരോ പൗരന്റെയും അവകാശമാണെന്ന ഉറച്ച ബോധ്യത്തോടെ, "എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്" എന്ന ലക്ഷ്യത്തിലേക്ക് കേരളം സുപ്രധാനമായ ചുവടുവെപ്പുകൾ നടത്തിയിരിക്കുകയാണ്.

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്‌ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ

സ. ടി പി രാമകൃഷ്ണൻ