Skip to main content

ബഹിരാകാശ സാങ്കേതികമേഖലയിൽ നൈപുണ്യ നവീകരണത്തിന് സർക്കാർ സൗകര്യമൊരുക്കും

സംസ്ഥാനത്ത് വൻസാധ്യതയുള്ള ബഹിരാകാശ സാങ്കേതികമേഖലയിൽ നൈപുണ്യ നവീകരണത്തിന് സർക്കാർ സൗകര്യമൊരുക്കും. സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകൾ പലതും ഒരുഘട്ടം കഴിയുമ്പോഴാണ് ഇവിടെനിന്ന് മാറിപ്പോകുന്നത്. മനുഷ്യവിഭവശേഷിയുടെ ദൗർലഭ്യമാണ് ഇതിന് പ്രധാന കാരണം. ഇത് പരിഹരിക്കുന്നതിനാണ് ഓരോ മേഖലയിലും നൈപുണ്യ നവീകരണത്തിന് എൽഡിഎഫ് സർക്കാർ പ്രാധാന്യം നൽകുന്നത്. ഐബിഎം കേരളത്തിൽ പ്രവർത്തനം തുടങ്ങിയത് 100 പേരുമായാണ്. ഒരുവർഷംകൊണ്ട് 300 പേരെ എടുക്കാനായിരുന്നു അവരുടെ പദ്ധതി. അതിനാവശ്യമായ നൈപുണ്യ നവീകരണസൗകര്യം ചെയ്തുകൊടുത്തു. അതിലൂടെ ഇപ്പോൾ 800 പേരെ റിക്രൂട്ട് ചെയ്തു. 500 പേരെക്കൂടി വീണ്ടും റിക്രൂട്ട് ചെയ്യുകയാണ്. ഇത്തരത്തിൽ സംരംഭകർക്ക്‌ ആവശ്യമായ സഹായങ്ങളെല്ലാം സർക്കാർ ചെയ്യും.
 

കൂടുതൽ ലേഖനങ്ങൾ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരം

സ. പിണറായി വിജയൻ

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരമാണ്. ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പു വരുത്താൻ ഇച്ഛാശക്തി കാണിക്കേണ്ട സർക്കാർ കൈമലർത്തുന്നത് ജനങ്ങളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്.

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു. ദേശാഭിമാനി ചീഫ്‌ എഡിറ്റർ സ. പുത്തലത്ത്‌ ദിനേശൻ അധ്യക്ഷനായി. റസിഡന്റ്‌ എഡിറ്റർ സ.