Skip to main content

രണ്ടായിരം രൂപ നോട്ട് പിൻവലിക്കൽ കേന്ദ്ര വികലനയത്തിന്റെ തുടർച്ച

കേന്ദ്രസർക്കാർ തുടരുന്നത്‌ വികല സാമ്പത്തികനയമാണെന്നതിന്‌ തെളിവാണ്‌ രണ്ടായിരം രൂപ നോട്ട്‌ പിൻവലിച്ച നടപടി. ദീർഘ വീക്ഷണത്തോടെയും ആസൂത്രണത്തോടെയുമല്ല കേന്ദ്രം സാമ്പത്തികനയം നടപ്പാക്കുന്നത്‌. ഏഴുവർഷത്തിനകം വീണ്ടും നോട്ട്‌ പിൻവലിച്ചത്‌ ഇതാണ്‌ വ്യക്തമാക്കുന്നത്‌. നോട്ട്‌ നിരോധനവും മഹാമാരിയും അടക്കമുള്ള പ്രതിസന്ധികളിൽ നിന്ന്‌ കരകയറുന്ന വ്യാപാര – വ്യവസായമേഖലയെ തകർക്കുന്നതാണ്‌ കേന്ദ്രനീക്കം.

2015ൽ പ്രചാരത്തിലുണ്ടായിരുന്ന 85 ശതമാനം കറൻസി കേന്ദ്രസർക്കാർ നിരോധിച്ചു. കള്ളപ്പണം, അഴിമതി, ഭീകരപ്രവർത്തനം എന്നിവ തടയുമെന്ന് പ്രഖ്യാപിച്ചാണ്‌ 2016 നവംബർ എട്ടിന്‌ നോട്ട്‌ നിരോധിച്ചത്‌. എന്നാൽ ഇതൊന്നും യാഥാർഥ്യമായില്ല. ഇപ്പോൾ രണ്ടായിരം രൂപ നോട്ടും പിൻവലിച്ചു. ഇതിലൂടെ 11 ശതമാനം കറൻസി ഇല്ലാതാവുകയാണ്. രാജ്യത്ത്‌ പ്രചാരത്തിലുള്ള കറൻസിയെ അസ്ഥിരമാക്കുകയാണ്‌ കേന്ദ്രം. ഇത്‌ വ്യാപാര – വ്യവസായമേഖലയെ മാത്രമല്ല, സമ്പദ്‌ഘടനയെയാകെ ബാധിക്കും.

സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് വ്യാപാരികൾ. കേന്ദ്ര സാമ്പത്തികനയം മൂലമുള്ള തകർച്ചയാണ് വ്യാപാരമേഖലയിൽ ഇന്നുള്ളത്. ജിഎസ്ടി നടപ്പാക്കിയതിലെ അശാസ്‌ത്രീയതയും വ്യാപാരികളെ പ്രതികൂലമായി ബാധിച്ചു. എന്നാൽ, കേന്ദ്രം സാമ്പത്തികമായി ഞെരുക്കുമ്പോഴും കേരളം ഏഴുവർഷമായി വ്യാപാരമേഖലയെ പ്രോത്സാഹിപ്പിക്കുകയാണ്. എന്നിട്ടും സംസ്ഥാനം വ്യവസായങ്ങൾക്ക് പറ്റിയതല്ലെന്ന്‌ ചില നിക്ഷിപ്‌ത താൽപ്പര്യക്കാർ പ്രചരിപ്പിക്കുന്നു. ഇത് കേരള വിരുദ്ധ പ്രചാരണമാണ്.

വ്യവസായ – വാണിജ്യ സൗഹൃദാന്തരീക്ഷമാണ്‌ സംസ്ഥാനത്തുള്ളത്‌. രാജ്യത്തെ പൊതുമേഖല പൂട്ടുമ്പോൾ ഇവിടെ അതേറ്റെടുത്ത്‌ നടത്തുന്നു. ലോകോത്തര ബഹുരാഷ്‌ട്ര കമ്പനികൾപോലും കേരളത്തിലേക്ക് വരുന്നു. ലോക്കൗട്ടും ലേ ഓഫും ഇല്ലാത്ത തൊഴിൽ സംസ്കാരമാണ് വളരുന്നത്. കേരളം സ്‌റ്റാർട്ടപ് സൗഹൃദമായി. സംരംഭക വർഷത്തിലൂടെ ലക്ഷത്തിലധികം പുതുസംരംഭങ്ങൾ സ്ഥാപിതമായി. ഇതൊന്നും നുണ പ്രചരിപ്പിക്കുന്നവർ കാണുന്നില്ല.

വ്യവസായമേഖലയിൽ സുസ്ഥിരതയാണ് എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യം. മാറുന്ന വെല്ലുവിളികൾ നേരിടാൻ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച്‌ വ്യവസായങ്ങളെ കാലാനുസൃതമായി നവീകരിക്കും. നിക്ഷേപം വർധിപ്പിക്കുക, സുസ്ഥിര വ്യവസായ അന്തരീക്ഷം സൃഷ്ടിക്കുക, സംരംഭകരെ വളർത്തുക എന്നിവ ഉറപ്പുവരുത്താനുള്ള പദ്ധതികളാണ് എൽഡിഎഫ്‌ സർക്കാർ നടപ്പിലാക്കുന്നത്.

 

കൂടുതൽ ലേഖനങ്ങൾ

എവിടെയായാലും, ഏത് സാഹചര്യത്തിലായാലും ഈ പ്രസ്ഥാനത്തിനു കാവലായി നിൽക്കുന്ന സഖാക്കൾക്കും അനുഭാവികൾക്കും സഹയാത്രികർക്കും ഹൃദയം നിറഞ്ഞ നന്ദിയും അഭിവാദ്യവും

സ. പിണറായി വിജയൻ

കേരളമിന്ന് ആത്മവിശ്വാസത്തോടെയും വ്യക്തമായ ദിശാബോധത്തോടെയും മുന്നോട്ടു പോകുന്ന ഘട്ടത്തിലാണ്. ഈ മുന്നേറ്റത്തെ അംഗീകരിക്കാൻ കഴിയാത്ത ചിലർ, സത്യങ്ങളെ മറച്ചുവെക്കാനും നുണകൾക്കു നിറം കൊടുക്കാനും ശ്രമിക്കുന്നതു ശക്തിയുക്തം തുടരുകയാണ്.

എഫ്.സി.ആർ.എ നിയമ ഭേദഗതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണം

സ. പിണറായി വിജയൻ

വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ഭേദഗതി വരുത്തുന്നതിനുള്ള ബില്ലിലെ ചില വ്യവസ്ഥകള്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും വിവിധ മത വിഭാഗങ്ങൾ നടക്കുന്ന ധർമ്മസ്ഥാപനങ്ങൾക്കിടയിലും വലിയ ആശങ്ക ഉയർത്തിയിരിക്കുകയാണ്.

വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ഭേദഗതി ബില്ലിലെ വ്യവസ്ഥകള്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും വിവിധ മത വിഭാഗങ്ങൾ നടക്കുന്ന ധർമ്മസ്ഥാപനങ്ങൾക്കിടയിലും വലിയ ആശങ്ക ഉയർത്തിയിരിക്കുകയാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി കത്തയച്ചു

വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ഭേദഗതി വരുത്തുന്നതിനുള്ള ബില്ലിലെ ചില വ്യവസ്ഥകള്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും വിവിധ മത വിഭാഗങ്ങൾ നടക്കുന്ന ധർമ്മസ്ഥാപനങ്ങൾക്കിടയിലും വലിയ ആശങ്ക ഉയർത്തിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

യുദ്ധമോഹികളായ സാമ്രാജ്യത്വവും ഇടറിവീഴുന്ന നിർധന മനുഷ്യനും ചർച്ചയാകുന്ന കാലത്തോളം കയ്യൂർ സ്‌മരണകൾ നമ്മെ മാടിവിളിക്കും

യുദ്ധമോഹികളായ സാമ്രാജ്യത്വവും ഇടറിവീഴുന്ന നിർധന മനുഷ്യനും ചർച്ചയാകുന്ന കാലത്തോളം കയ്യൂർ സ്‌മരണകൾ നമ്മെ മാടിവിളിക്കും. വടക്കേ മലബാറിലെ ആ കൊച്ചുഗ്രാമം ലോക വിപ്ലവപോരാട്ടങ്ങളുടെ പാഠപുസ്‌തകമാകുന്നത്‌ അതൊക്കെക്കൊണ്ടാണ്‌.