പഠിക്കുക പോരാടുക എന്ന രാഷ്ട്രീയം എക്കാലവും പ്രസക്തമാണെന്ന് കലാലയങ്ങൾ ഒരിക്കൽക്കൂടി തെളിയിക്കുന്നു. കേരള സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ ചരിത്രവിജയം ആവർത്തിച്ചു. ക്യാമ്പസുകളിൽ എസ്എഫ്ഐക്കുള്ള സ്വാധീനവും വിദ്യാർഥികൾക്കിടയിലുള്ള അംഗീകാരവുമാണ് ഈ ആവേശകരമായ വിജയത്തിൻ്റെ അടിത്തറ. തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ സഖാക്കളെയും സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ അഭിവാദ്യം ചെയ്തു.
