Skip to main content

പാരിയത്തുകാവ്‌ ഉന്നതിയില്‍ പൊലീസ് അതിക്രമത്തിന് ഇരയായവരെ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു

പാരിയത്തുകാവ്‌ ഉന്നതിയില്‍ പൊലീസ് അതിക്രമത്തിന് ഇരയായവരെ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു. പതിറ്റാണ്ടുകളായി താമസിക്കുന്ന മണ്ണിൽ നിന്ന് ഈ പാവപ്പെട്ട ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ഹീനമായ ശ്രമങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ല. 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌. വീടുകളില്‍ കയറി സ്‌ത്രീകളേയും, കുട്ടികളേയും അക്രമിക്കുന്ന രീതി അങ്ങേയറ്റം മനുഷ്യത്വ രഹിതമാണ്. കോടിക്കണക്കിന് വിലവരുന്ന ഈ ഭൂമിയിൽ തുടക്കം മുതൽ ഭൂമാഫിയയുടെ ഇടപെടൽ വ്യക്തമാണ്. ഭൂമാഫിയക്ക് വേണ്ടി അനുകൂല സമീപനം യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നു എന്നതാണ് പൊലീസ് നടപടി വ്യക്തമാക്കുന്നത്. ഭരണത്തിന്റെ തണലില്‍ പട്ടികജാതി വിഭാഗങ്ങള്‍ ഉള്‍പ്പെടേയുള്ള പാവങ്ങള്‍ക്ക് നേരെ കുതിരകയറാനാണ് ഭാവമെങ്കിൽ അതിനെ അതിശക്തമായി പ്രതിരോധിക്കും.

കൂടുതൽ ലേഖനങ്ങൾ

സുപ്രീം കോടതിയിൽ നിന്നുണ്ടായത് പ്രതിപക്ഷ നേതാവിനെ വേട്ടയാടാൻ ഇറങ്ങിയവർക്കുള്ള കനത്ത തിരിച്ചടി

സ. ജോൺ ബ്രിട്ടാസ് എംപി

സുപ്രീം കോടതിയിൽ സുപ്രധാന ഇടപെടലുകളാണ് നടന്നത്. പ്രതിപക്ഷ നേതാവിനെതിരായ അന്വേഷണം സ്റ്റേ ചെയ്തു, മുൻ മുഖ്യമന്ത്രിയെയോ മറ്റ് കക്ഷികളെയോ കേൾക്കാതെയാണ് ഹൈക്കോടതി എഫ്.ഐ.ആർ.

ഗ്യാനേഷ് കുമാർ ക്രിമിനലാണെന്നു പറഞ്ഞാൽ അതിൽ പുതുമയില്ല

സ. ഡോ. ടി എം തോമസ് ഐസക്

ഗ്യാനേഷ് കുമാർ ഒരു ക്രിമിനലാണെന്നു പറഞ്ഞാൽ അതിൽ പുതുമയൊന്നും ഇല്ലായെന്ന് അറിയാം. പക്ഷേ, ഇന്ന് കേരളത്തിലെ ഒരു മണ്ഡലത്തിലെ നീക്കം ചെയ്തതും കൂട്ടിച്ചേർത്തതുമായ വോട്ടർമാരുടെ എണ്ണവും പേരും കണ്ടുപിടിക്കാൻ ശ്രമിച്ചപ്പോഴാണ് ആ കുടിലബുദ്ധിയുടെ ആഴം മനസിലായത്.

സുപ്രീംകോടതി വിധി മോദി–വിഡി–ഇഡി കൂട്ടുകെട്ടിന്‌ കനത്ത തിരിച്ചടി

സ. കെ എൻ ബാലഗോപാൽ 

സിഎംആർഎൽ–എക്‌സാലോജിക്‌ ഇടപാടുമായി ബന്ധപ്പെട്ട്‌ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയനെതിരെ രജിസ്റ്റർ ചെയ്‌ത കേസിൽ വിജിലൻസ് അന്വേഷണം തടഞ്ഞ സുപ്രീംകോടതി വിധിയെ ജനാധിപത്യ വിശ്വാസികളാകെ സ്വാഗതം ചെയ്യുകയാണ്‌.