Skip to main content

ഇന്ത്യൻ മാധ്യമരംഗം കോർപറേറ്റ് പിടിയിൽ

മാധ്യമസ്ഥാപനങ്ങളിലും മാധ്യമപ്രവർത്തനത്തിലും കോർപറേറ്റ് വൽക്കരണം നടക്കുന്ന കാലഘട്ടത്തിൽ ദേശാഭിമാനി ഒരുപാട് ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കണം. നാടിന്റെയും ജനങ്ങളുടെയും താൽപര്യങ്ങൾ മുൻനിർത്തിക്കൊണ്ട് ദേശാഭിമാനി എല്ലാകാലത്തും പ്രവർത്തിച്ചുണ്ട്. അതിന്റെ ഭാഗമായി വിലക്കുകളും വിലങ്ങുകളും ഉണ്ടായെങ്കിലും അതെല്ലാം തട്ടിതെറിപ്പിച്ചുകൊണ്ടു തന്നെയാണ് ദേശാഭിമാനി വിട്ടുവീഴ്ചയില്ലാതെ അതിന്റെ ശബ്ദം എല്ലാഘട്ടത്തിലും ഉയർത്തിയിട്ടുള്ളത്. കല്ല് അച്ച് സംവിധാനത്തിൽ നിന്ന് ആധുനിക സാങ്കേതിക വിദ്യയുടെ അച്ചടി സംവിധാനത്തിലേക്ക് വളർന്നിരിക്കുകയാണ് ദേശാഭിമാനി. ഒന്നിൽ നിന്ന് 10 എഡിഷനിലേക്കായി ദേശാഭിമാനി വളർന്നിരിക്കയാണ്. ഇന്ന് ഓൺലൈൻ വാർത്താ പ്രസദ്ധീകരണത്തിലേക്കും ദേശാഭിമാനി വളർന്നുകൊണ്ടിരിക്കുന്നു. പ്രിന്റ് മീഡിയയിൽ നിന്ന് ഈ പേപ്പറിലേക്കും പതിനായിരകണക്കിന് കോപ്പികളിൽ നിന്നും ലക്ഷകണക്കിന് കോപ്പികളിലേക്കും ദേശാഭിമാനി വളർന്നിരിക്കുന്നു. മാറുന്ന കാലത്ത് വലിയതോതിൽ ദേശാഭിമാനിയുടെ പ്രസക്തി വർധിക്കുകയാണ്.

നമ്മുടെ പുരോ​ഗമന സംസ്കാരത്തിന് ഇടിവു വരുത്താൻ മനപൂർവ്വമായ ശ്രമങ്ങൾ നടക്കുന്ന കാലമാണിത്. നിർഭാഗ്യവശാൽ പലമാധ്യമങ്ങളും എഴുത്തുകാരും അത്തരം ശ്രമങ്ങളുടെ ഭാ​ഗമാകുകയാണ്. പുരോ​ഗമനമെന്നത് നിരന്തരം നവീകരിക്കുകയും അങ്ങിനെ കാലത്തേയും സമൂഹത്തെയും മുന്നോട്ട് കൊണ്ട് പോകുന്ന പ്രക്രിയയാണ്. ആ രീതിയിൽ സ്വയം നവീകരിക്കുന്നതിനും മുന്നേറുന്നതിനുമാകട്ടെ ശരിയായ വിവരങ്ങളും വസ്തുതകളുമൊക്കെ വേണ്ടതായിട്ട്. അങ്ങിനെയുള്ള വിവരങ്ങൾ വായനക്കാരിലേക്കെത്തിക്കുക ഇതാണ് ദേശാഭിമാനി ചെയ്യുന്നത്. പലരും പറയാത്തതും മറച്ചുവക്കുന്നതുമായ സത്യങ്ങൾ ദേശാഭിമാനി ജനങ്ങളെയും നാടിനെയും അറിയിക്കുന്നു. തങ്ങൾക്ക് ഹിതമായത് മാത്രം അറിയിക്കുന്ന മാധ്യമങ്ങൾ വായനക്കാരന്റെ അറിയുവാനുള്ള അവകാശത്തെ ഹനിക്കുകയാണ്.

ഇന്ത്യൻ മാധ്യമ രം​ഗം മുഴുവനും വലിയ കോർപറേറ്റുകളുടെ പിടിയിലായിരിക്കുകയാണ്. രാജ്യത്തെ വമ്പൻ കോർപറേറ്റ് സ്ഥാപനത്തിന്റെ കീഴിൽ 28 എക്സ്ക്ലൂസീവ് മാധ്യമ സ്ഥാപനങ്ങളുണ്ട്. നിഷ്പക്ഷമെന്ന് കരുതിപോന്ന എൻഡിടിവി വരെ കോർപറേറ്റ് പിടിയിലൊതുങ്ങിയിരിക്കുന്നു. ഇങ്ങിനെയൊരു കാലഘട്ടത്തിൽ ദേശാഭിമാനി ഒരുപാട് ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കണം.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.