Skip to main content

ഗവർണർ നടപ്പാക്കുന്നത് ആർഎസ്എസ് അജണ്ട

ഭരണഘടന വിരുദ്ധമായാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രവർത്തിക്കുന്നത്. ഗവർണർ നടപ്പാക്കുന്നത് ആർഎസ്എസ് അജണ്ടയാണ്. സുപ്രീം കോടതി തള്ളിയിട്ടും ഗവർണർ ഭരണഘടന വിരുദ്ധ നിലപാടുമായി മുന്നോട്ട് പോകുകയാണെന്നും സുപ്രീംകോടതിയെ മാനിക്കാൻ ഗവർണർ തയ്യാറാകുന്നില്ല.

ഗവർണർക്കെതിരെ സുപ്രീംകോടതി നിലപാട് വളരെ വ്യക്തയോടെ പുറത്തുവന്നിട്ടും കോടതി തീരുമാനത്തെ അം​ഗീകരിക്കുന്ന നിലപാടല്ല ​ഗവർണർ സ്വീകരിച്ചതെന്ന് വ്യക്തമാണ്. എനിക്ക് സുപ്രീംകോടതിയോടോ മറ്റേതെങ്കിലും സംവിധാനത്തോടോ അല്ല പ്രതിബദ്ധത, പ്രസിഡന്റിനോടാണ് എന്ന ഭരണഘടനാ വിരുദ്ധമായ നിലപാടാണ് അദ്ദേഹം ആവർത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്. പ്രസിഡന്റിനെപോലും ഭരണഘടണാപരമായി കൈകാര്യം ചെയ്യാൻ അധികാരമുള്ള സുപ്രീംകോടതി നിർദേശം തനിക്ക് ബാധകമല്ല എന്നാണ് ​ഗവർണർ പറയുന്നത്. വിവിധ രാഷ്ട്രീയ പാർടികളിൽ പ്രവർത്തിച്ചയാളാണ് ​ഗവർണർ.

ഭരണഘടനാവിരു​ദ്ധ പ്രവർത്തനം തുടർന്നും നടത്തും എന്ന് പ്രഖ്യാപിക്കുന്ന ​ഗവർണർക്ക് മുൻകാലങ്ങളിലേതുപോലെ രാഷ്ട്രീയ പ്രവർത്തനം തന്നെയാണ് യോജിക്കുക. സംഘപരിവാറിന്റെ ഭാ​ഗമായി അദ്ദേഹം രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിൽ എതിർപ്പ് പറയാൻ പറ്റില്ല. ഇഡി ഉൾപ്പെടെയുള്ള ഏജൻസികളെ ഉപയോ​ഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുന്ന നടപടി കേന്ദ്രസർക്കാർ തുടർന്ന് വരികയാണ്. അതിന്റെ തുടർച്ച എന്ന നിലയിലാണ് ​ഗവർണർമാർ പ്രതിപക്ഷ പാർടികളുടെ നേത‍ൃത്വത്തിലുള്ള നിയമസഭ പാസാക്കുന്ന ബില്ലുകൾ പിടിച്ചുവെക്കുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല.

കേരളം, തമിഴ്നാട്, പഞ്ചാബ്, ഡൽഹി, പശ്ചിമബം​ഗാൾ, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലും ഈ നിലയാണ്. അവയ്ക്കെതിരെ ശക്തമായ പ്രതിരോധം ഉണ്ടായി. എന്നിട്ടും ജനാധിപത്യ മര്യാദകൾ പാലിക്കാൻ ​ഗവർണർമാർ തയാറാകുന്നില്ല. സംസ്ഥാനസർക്കാരുകളുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്ന ​ഗവർണർമാരുടെ നടപടി തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. സർക്കാരുകൾ സുപ്രീംകോടതികളെ സമീപിച്ചതും ഈ അവസരത്തിലാണ്.

നവകേരള സദസിനെ ബഹിഷ്കരിച്ച് മുന്നോട്ടുപോകും, അതിന് എതിരായ നിലപാട് സ്വീകരിക്കും എന്ന പ്രതിപക്ഷ തീരുമാനത്തെ ജനങ്ങൾ കണക്കിലെടുക്കുകയോ പ്രതിപക്ഷത്തിന്റെ ഭാ​ഗമായി നിൽക്കുന്നവർ സദസിൽ നിന്ന് മാറി നിൽക്കുകയോ ചെയ്തിട്ടില്ല. എല്ലാ ജനങ്ങളും നവ കേരള സദസിന്റെ ഭാ​ഗമാകുന്നതാണ് കാണുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

ഭാവി പ്രവർത്തനം ശക്തപ്പെടുത്താൻ സംസ്ഥാനത്തെ മുഴുവൻ വീടുകളും സന്ദർശിച്ച്‌ പാർടി ജനങ്ങളെ കേൾക്കും

ഭാവി പ്രവർത്തനം ശക്തപ്പെടുത്താൻ സംസ്ഥാനത്തെ മുഴുവൻ വീടുകളും സന്ദർശിച്ച്‌ പാർടി ജനങ്ങളെ കേൾക്കും. ജനുവരി 15 മുതൽ 22 വരെയാകും ഗൃഹസന്ദര്‍ശനം. പാർടി വ്യത്യാസമില്ലാതെ എല്ലാ വീടുകളിലും കയറി തദ്ദേശതെരഞ്ഞെടുപ്പിൽ തങ്ങൾക്കുണ്ടായ പരാജയത്തിൽ ഉൾപ്പെടെ തുറന്ന സംവാദം നടത്തും.

കൈപ്പത്തി ചിഹ്നത്തിൽ വോട്ട് വാങ്ങി വിജയിച്ചവർ അധികാരം പങ്കിടാൻ താമരയെ പുൽകുന്നത് രാഷ്ട്രീയ ധാർമ്മികതയുടെ നഗ്നമായ ലംഘനമാണ്

സ. സജി ചെറിയാൻ

തൃശ്ശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിൽ അരങ്ങേറിയ നാണംകെട്ട രാഷ്ട്രീയ നാടകം കേരളത്തിലെ ജനാധിപത്യ വിശ്വാസികൾക്ക് വലിയൊരു മുന്നറിയിപ്പാണ് നൽകുന്നത്. ജനവിധി അട്ടിമറിക്കാനും ഇടതുപക്ഷത്തെ ഭരണത്തിൽ നിന്ന് മാറ്റിനിർത്താനും കോൺഗ്രസ് എത്രത്തോളം തരംതാഴുമെന്ന് മറ്റത്തൂരിലെ നിലപാടുകൾ വ്യക്തമാക്കുന്നു.

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കോൺഗ്രസ്‌ - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ചിത്രം

സ. വി ശിവൻകുട്ടി

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കോൺഗ്രസ്‌ - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ചിത്രമാണ്. എൽ.ഡി.എഫിനെ പരാജയപ്പെടുത്താൻ വർഗ്ഗീയ ശക്തികളുമായി കോൺഗ്രസ് നടത്തിയ വോട്ട് കച്ചവടം കണക്കുകൾ സഹിതം ഇപ്പോൾ തെളിയിക്കപ്പെട്ടിരിക്കുകയാണ്.