കോടിയേരി ബാലകൃഷ്‌ണന്റെ വേർപാട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടാക്കിയ നഷ്ടം ചെറുതല്ല. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ കമ്യൂണിസ്റ്റ് പാർടിയുടെ നേതൃനിരയിൽ എത്തിയ അദ്ദേഹം അതുല്യനായ സംഘാടകനും വാഗ്മിയുമായിരുന്നു.
കോടിയേരി ബാലകൃഷ്‌ണന്റെ വേർപാട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടാക്കിയ നഷ്ടം ചെറുതല്ല. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ കമ്യൂണിസ്റ്റ് പാർടിയുടെ നേതൃനിരയിൽ എത്തിയ അദ്ദേഹം അതുല്യനായ സംഘാടകനും വാഗ്മിയുമായിരുന്നു.
ഇന്ന് ഗാന്ധി ജയന്തിയാണ്. സ്വന്തം ജീവിതം തന്നെ ലോകത്തിനുള്ള സന്ദേശമാക്കി മാറ്റുകയാണ് ഗാന്ധിജി ചെയ്തത്. ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കുമായി വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ടു എന്ന കാരണത്താലാണ് രാഷ്ട്രപിതാവിനെ ഹിന്ദുത്വ വർഗ്ഗീയ ഭ്രാന്തൻ വെടിവെച്ചു കൊന്നത്.
സഖാവ് കോടിയേരി ബാലകൃഷ്ണൻ നമ്മെ വിട്ടു പിരിഞ്ഞിട്ട് മൂന്നു വർഷങ്ങൾ കടന്നു പോയിരിക്കുന്നു. ഇക്കഴിഞ്ഞ മൂന്നു കൊല്ലത്തിലെ ഓരോ ദിവസവും കരുത്തുറ്റ ഈ സംഘാടകൻറെ വിയോഗം സൃഷ്ടിച്ച വിടവ് നമ്മുടെ മുന്നിൽ വെളിപ്പെട്ടു.
സഖാവ് കോടിയേരി ബാലകൃഷ്ണന്റെ മൂന്നാം ചരമവാർഷികമാണ് ഇന്ന്. കണ്ണൂരിന്റെ ചുവന്ന മണ്ണിൽ നിന്ന് പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ ഇന്ത്യൻ വിപ്ലവപ്രസ്ഥാനത്തിന്റെ നേതൃനിരയിൽ എത്തിയ സഖാവിന്റെ രാഷ്ട്രീയ ജീവിതം പാർടിക്കൂറും പ്രത്യയശാസ്ത്രബോധ്യവും സംഘടനാ ശേഷിയും ഒത്തുചേർന്നതായിരുന്നു.
ക്ടോബർ 01 സഖാവ് കോടിയേരി ബാലകൃഷ്ണൻ ദിനത്തിൽ പാർടി തൃശൂർ ജില്ല കമ്മിറ്റി ഓഫീസിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി.
സിപിഐ എമ്മിന്റെ സമുന്നത നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മൂന്നാം ചരമവാര്‍ഷികദിനമാണ് ഇന്ന്. 2022 ഒക്ടോബര്‍ ഒന്നിനാണ് സഖാവ് കോടിയേരി നമ്മെ വിട്ടുപിരിഞ്ഞത്.
കേരളം സന്ദർശിക്കുന്ന ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷി എകെജി സെന്റർ സന്ദർശിച്ചു. പലസ്തീൻ ജനതയോടുള്ള പാർടിയുടെ ഐക്യദാർഢ്യത്തിനും പിന്തുണയ്ക്കും അദ്ദേഹം നന്ദി അറിയിച്ചു.
ഇഎംഎസിന്റെ മകൾ ഡോ. മാലതി ദാമോദരന് മുഖ്യമന്ത്രി സ. പിണറായി വിജയൻ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു.
സിപിഐ എം കേന്ദ്രകമ്മറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ അഖിലേന്ത്യാ പ്രസിഡന്റുമായ പി കെ ശ്രീമതി ടീച്ചറുടെ ഭർത്താവും സാംസ്കാരിക സാമൂഹിക പ്രവർത്തകനുമായ ഇ ദാമോദരൻ മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.
സഖാവ് പുഷ്പന് മരണമില്ല. കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പന്റെ വേർപാടിന് ഇന്നേക്ക് ഒരു വർഷം. മൂന്ന് പതിറ്റാണ്ടു നീണ്ട കിടപ്പുജീവിതത്തിനൊടുവിലാണ് ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന്‍ മരണത്തിന് കീഴടങ്ങിയത്.
തമിഴ്നാട്ടിൽ ഉണ്ടായ ദുരന്തത്തിൽ മുഖ്യമന്ത്രി സ. പിണറായി വിജയന്റെ നിർദേശാനുസരണം തമിഴ്നാട് ആരോഗ്യമന്ത്രി ശ്രീ. മാ സുബ്രഹ്മണ്യത്തെ ഫോണിൽ വിളിച്ചു. കേരളത്തിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകരുടെ ടീമിനെ ആവശ്യമെങ്കിൽ കരൂരിലേക്ക് അയക്കുന്നതിന് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട് എന്ന് അദ്ദേഹത്തെ അറിയിച്ചു.
കരൂരിൽ തമിഴക വെട്രി കഴകത്തിന്റെ റാലിക്കിടെയുണ്ടായ അപകടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത സംഭവം അത്യധികം വേദനാജനകമാണ്. മരണങ്ങളിൽ അനുശോചനം അറിയിക്കുകയും മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.
തമിഴ്നാട്ടിലെ കരൂരിൽ റാലിക്കിടെ ഉണ്ടായ ദുരന്തത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത സംഭവം അത്യധികം ദുഃഖകരമാണ്. മരണങ്ങളിൽ അതീവ ദുഃഖം രേഖപ്പെടുത്തുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.
സഖാവ് ഇഎംഎസിൻ്റെ മകൾ ഡോക്ടർ മാലതി ദാമോദരൻ അന്തരിച്ചു. ജന്മി കുടുംബത്തിൽ ജനിച്ചുവെങ്കിലും ഇഎംഎസിൻ്റെ മകൾ എന്ന നിലയിൽ സാധാരണക്കാരിയായി വളർന്ന് പഠിച്ചു ഡോക്ടർ ആയി ജോലി ചെയ്തു ജീവിച്ച മാതൃകാ വ്യക്തിത്വമായിരുന്നു സഖാവ് മാലതി. ഇഎംഎസിൻ്റെ മകൾ എന്ന നിലയിൽ സ്വയം വരിച്ച പരിമിതികൾക്കുള്ളിൽ നിന്നു ജീവിച്ചു.
മഹാനായ അച്ഛൻ്റെ ജീവിതാദർശങ്ങളെ മുറുകെ പിടിച്ച് ജീവിച്ച മകളായിരുന്നു ഡോ. മാലതി ദാമോദരൻ. പെൺകുട്ടികൾ അച്ഛൻ്റെയോ ഭർത്താവിൻ്റെയോ മേൽവിലാസത്തിൽ അല്ല അറിയപ്പെടേണ്ടതെന്ന ഇഎംഎസിൻ്റെ കാഴ്ച്ചപ്പാട് ജീവിതത്തിൽ പകർത്തി അവർ.