Skip to main content

മുത്തങ്ങ വെടിവെപ്പിന്റെ മിനിപ്പതിപ്പാണ് പാരിയത്തുകാവിലും യുഡിഎഫ് സർക്കാർ നടപ്പാക്കാൻ ശ്രമിച്ചത്. പാരിയത്തുകാവിൽനിന്ന് ഒരാളെപ്പോലും കുടിയിറക്കാ‍ൻ സിപിഐ എം അനുവദിക്കില്ല

മുത്തങ്ങ വെടിവെപ്പിന്റെ മിനിപ്പതിപ്പാണ് പാരിയത്തുകാവിലും യുഡിഎഫ് സർക്കാർ നടപ്പാക്കാൻ ശ്രമിച്ചത്. പാരിയത്തുകാവിൽനിന്ന് ഒരാളെപ്പോലും കുടിയിറക്കാ‍ൻ സിപിഐ എം അനുവദിക്കില്ല. പ്രദേശത്തെ മുഴുവൻ കുടുംബങ്ങൾക്കും പട്ടയം നൽകേണ്ടതായുണ്ട്. യുഡിഎഫ് അധികാരത്തിൽവന്ന് മണിക്കൂറുകൾ കഴിഞ്ഞപ്പോഴാണ് പാവങ്ങൾക്കുനേരെ കടന്നാക്രമണമുണ്ടായത്. ഇതിന് മുൻപ് കേരളത്തിൽ പട്ടികവർ​ഗ വിഭാ​ഗങ്ങൾക്കുനേരെ സമാന ആക്രമണമുണ്ടായത് മുത്തങ്ങയിലായിരുന്നു. യുഡിഎഫ് സർക്കാർ അവിടെ നിരവധിപേരെയാണ് വെടിവെച്ചത്. ആദിവാസികളായ സ്ത്രീകളെയും കുട്ടികളെയുമെല്ലാം തല്ലിച്ചതച്ചു.

കഴിഞ്ഞ പത്ത് വർഷത്തിനിടയ്ക്ക് പാവപ്പെട്ട ജനങ്ങൾക്ക് എൽഡിഎഫ് സർക്കാർ നാലരലക്ഷത്തോളം പട്ടയങ്ങളാണ് അനുവദിച്ചത്. താമസിക്കാൻ വീടില്ലാത്ത അഞ്ച് ലക്ഷത്തിലേറെപ്പേർക്ക് വീടും നൽകി. നാല് തലമുറകളായി താമസിക്കുന്നവരാണ് പാരിയത്തുകാവിലെ ജനങ്ങൾ. ഇവരെ ഒഴിപ്പിക്കാൻ മുൻപും കോടതിയും ഉദ്യോ​ഗസ്ഥരും ഇവിടെ എത്തിയിട്ടുണ്ട്. പൊലീസ് എന്നതിനെ ജനങ്ങൾക്കെതിരായ കടന്നാക്രമണത്തിന് ഉപയോ​ഗിക്കുന്ന ഉപകരണമല്ല എന്നതാണ് 1957ലെ ഇ എം എസ് സർക്കാരിന്റെ കാലം മുതലുള്ള ഇടതുപക്ഷ സർക്കാരുകൾ സ്വീകരിച്ച നിലപാട്. കഴിഞ്ഞ 14 പ്രാവശ്യവും വന്നപ്പോഴും പൊലീസ് അതിക്രമമുണ്ടായില്ല. സിപിഐ എമ്മിന്റെയും എംഎൽഎ ആയിരുന്ന സ. പി വി ശ്രീനിജന്റെയുമൊക്കെ നേതൃത്വത്തിൽ നടത്തിയ ചെറുത്തുനിൽപ്പിനെ തുടർന്നാണ് കുടിയൊഴിപ്പിക്കൽ തടഞ്ഞത്. അന്ന് അധികാരത്തിൽ ഇരുന്നത് എൽഡിഎഫ് സർക്കാരായതുകൊണ്ട് പാരിയത്തുകാവിലെ ജനങ്ങൾക്കുമേൽ കുതിരകയറിയിട്ടില്ല.

 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.