Skip to main content

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ചാമ്പ്യനായി ഇന്ത്യയുടെ അഭിമാനമായ ഡി ഗുകേഷിന് അഭിനന്ദനങ്ങൾ

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ചാമ്പ്യനായി ഇന്ത്യയുടെ അഭിമാനമായ ഡി ഗുകേഷിന് അഭിനന്ദനങ്ങൾ. നിലവിലെ ചാമ്പ്യനായ ചൈനയുടെ ഡിങ്‌ ലിറനെ തോൽപ്പിച്ചാണ്‌ ഗുകേഷിന്റെ ഈ അവിസ്മരണീയ നേട്ടം. സമനിലയാകുമെന്ന് ഏകദേശം ഉറപ്പിച്ച വാശിയേറിയ പോരാട്ടത്തിൽ അവസാന നിമിഷം ഡിങ് ലിറന് സംഭവിച്ച പിഴവു മുതലെടുത്താണ് ഗുകേഷ് വിജയം പിടിച്ചെടുത്തത്. ഈ അട്ടിമറി വിജയത്തോടെ റഷ്യൻ ഇതിഹാസം ഗാരി കാസ്പറോവ് 1985 ൽ തന്റെ 22-ാം വയസ്സിൽ സ്വന്തമാക്കിയ ലോക കിരീടനേട്ടത്തെയാണ് ഗുകേഷ് മറികടന്നത്. ഗുകേഷിന്റെ കഠിനാധ്വാനവും ഇച്ഛാശക്തിയും അചഞ്ചലമായ ലക്ഷ്യബോധവും രാജ്യത്തെ യുവതലമുറയ്ക്കാകെ പ്രചോദനം പകരുന്നതാണ്. വിശ്വവിജയിയായ ഗുകേഷിന് എല്ലാവിധ ആശംസകളും.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

വിതുര താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് തടഞ്ഞതിനെത്തുടർന്ന് രോഗി മരിച്ച ദാരുണ സംഭവം അങ്ങേയറ്റം അപലപനീയം

സ. വി ശിവൻകുട്ടി

വിതുര താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് തടഞ്ഞതിനെത്തുടർന്ന് രോഗി മരിച്ച ദാരുണ സംഭവം അങ്ങേയറ്റം അപലപനീയമാണ്. ഒരു ജീവൻ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ ഇത്തരമൊരു തടസ്സമുണ്ടാകുന്നത് ഒട്ടും അംഗീകരിക്കാനാവാത്ത കാര്യമാണ്. ഈ വിഷയത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്.

വിതുര താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവം അങ്ങേയറ്റം അപലപനീയം

സ. വീണ ജോർജ്

വിതുര താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവം അങ്ങേയറ്റം അപലപനീയമാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. ഇത് ഉത്തരവാദിത്വമുള്ള ഒരു രാഷ്ട്രീയ പാര്‍ടിക്കോ സംഘടനയ്ക്കോ ചേര്‍ന്ന പ്രവര്‍ത്തനമല്ല.

വീര്യവും പോരാട്ടവും സമം ചേർന്ന രണ്ടക്ഷരം – വി എസ്‌, ഇനി അണയാത്ത സമരസൂര്യനായി മനുഷ്യ മനസ്സുകളിൽ ജ്വലിച്ചുനിൽക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമാനതകളില്ലാത്ത ഒരു യുഗം ഇവിടെ അവസാനിക്കുന്നു. സമരവും വീര്യവും പോരാട്ടവും സമം ചേർന്ന രണ്ടക്ഷരം –- വി എസ്‌, ഇനി അണയാത്ത സമരസൂര്യനായി മനുഷ്യ മനസ്സുകളിൽ ജ്വലിച്ചുനിൽക്കും.