Skip to main content

അർഹതപ്പെട്ടത്‌ നേടിയെടുക്കാൻ അവകാശ പോരാട്ടത്തിന് കേരളം

കേന്ദ്രത്തിനെതിരായ ഡല്‍ഹിയിലെ സമരം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകും. മറ്റ് സംസ്ഥാനങ്ങളിലെ സമാന ചിന്താഗതിയുള്ള മുഖ്യമന്ത്രിമാരുടെ പിന്തുണയും മുഖ്യമന്ത്രി പിണറായി വിജയന്‍ തേടിയിട്ടുണ്ട്. കേന്ദ്രത്തിന്റെ നിലപാടുകള്‍ക്കെതിരായ ഒരു പൊതു പ്രതിഷേധമായി ഫെബ്രുവരി എട്ടിലെ പ്രതിഷേധം മാറും. ഇത് സമരമല്ല സമ്മേളനമാണ് എന്ന രീതിയിലാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത്. അത് അടിസ്ഥാനമില്ലാത്ത വാര്‍ത്തയാണ്. സമരം ശക്തമായ രീതിയില്‍ തന്നെ മുന്നോട്ടു കൊണ്ടുപോകും. ഇ ഡി ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സുപ്രീംകോടതി ശക്തമായ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. കേന്ദ്ര ഏജന്‍സികളുടെ പ്രതികാര മനോഭാവം അംഗീകരിക്കുന്നതാണ് സുപ്രീംകോടതിയുടെ ഈ നിലപാട്. ഇത് ഫലപ്രദമായ ഇടപെടലാണ്. മിക്ക സംസ്ഥാനങ്ങളിലും സംസ്ഥാന സര്‍ക്കാരും ഇഡിയും തമ്മില്‍ പോരാട്ടം നടക്കുന്നുണ്ട്. രാഷ്ട്രീയ താല്‍പര്യത്തോടെയുള്ള ഇടപെടലാണ് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നത് എന്നത് സുപ്രീംകോടതിയും അംഗീകരിച്ചു.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു

സിപിഐ എം മാടായി ഏരിയ കമ്മിറ്റി സെക്രട്ടറി ആയിരിക്കെ അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു.

അടിയന്തരപ്രമേയ നോട്ടീസിനുപോലും അവതരണാനുമതി നിഷേധിച്ചതും അടിയന്തരാവസ്ഥക്കാലത്തേക്ക് ഏതു നിമിഷവും തിരിച്ചുപോകാൻ കോൺഗ്രസ് ഇനിയും മടിക്കില്ലെന്നതിന്റെ സൂചനയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യം ദർശിച്ച ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും ഉയർന്ന രൂപമായ അടിയന്തരാവസ്ഥയുടെ ഭീതിദമായ ഓർമദിനമാണ്‌ ഇന്ന്. 51 വർഷംമുമ്പ് ഇതേ തീയതി അർധരാത്രിയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു.

പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന നീക്കങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണം, സർക്കാർ എത്രയും വേഗം വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിച്ച് ജനങ്ങൾ വലിയ ആശങ്കയിലായിരിക്കുമ്പോഴും