Skip to main content

'നിലപാട്' സ. എം വി ഗോവിന്ദൻ മാസ്റ്റർ സംസാരിക്കുന്നു

കഴിഞ്ഞ രണ്ട് ആഴ്ചയിലെ രാഷ്ട്രീയ സംഭവ വികാസങ്ങളോടുള്ള സിപിഐ എം നിലപാട് വ്യക്തമാക്കി പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ സംസാരിക്കുന്നു

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

കേരളത്തിന്റെ ആഭ്യന്തര വൈദ്യുത ഉത്പാദനം വര്‍ധിപ്പിക്കേണ്ടത് പ്രധാനം

സ. പിണറായി വിജയൻ

കേരളത്തില്‍ വൈദ്യുതി ആവശ്യകത വര്‍ധിക്കുകയാണ്. ഇക്കാലത്ത് നമ്മുടെ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കേണ്ടത് പ്രധാനമാണ്. വൈദ്യുതി മുടങ്ങാതിരിക്കാന്‍ വേണ്ട നടപടികള്‍ ആണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസല്‍ വിപുലീകരണ പദ്ധതികൂടി ഉടന്‍ പ്രവര്‍ത്തനക്ഷമമാകും.

ഊർജമേഖലാ സ്വയംപര്യാപ്തതയിലേക്കുള്ള പ്രധാന ചുവടുവയ്പാണ് തൊട്ടിയാർ ജലവൈദ്യുത പദ്ധതി

സ. പിണറായി വിജയൻ

ഊർജമേഖലാ സ്വയംപര്യാപ്തതയിലേക്കുള്ള പ്രധാന ചുവടുവയ്പാണ് തൊട്ടിയാർ ജലവൈദ്യുത പദ്ധതി. എൽഡിഎഫ് സർക്കാർ നടത്തിയ ഇടപെടലാണ് പദ്ധതി യാഥാർഥ്യമാക്കിയത്. 40 മെഗാവാട്ട് സ്ഥാപിത ശേഷിയും 99 ദശലക്ഷം യൂണിറ്റ് ഉൽപ്പാദന ശേഷിയുമുള്ള പദ്ധതി 2009ലാണ് നിർമാണം തുടങ്ങിയത്.

യുഡിഎഫ് വർഗീയശക്തികൾക്ക് ആളെക്കൂട്ടുന്നു, എൽഡിഎഫ് സർക്കാരിന്റെ ശക്തമായ ഇടപെടൽ വർഗീയ സംഘർഷം ഇല്ലാതാക്കി

സ. പിണറായി വിജയൻ

വർഗീയ ശക്തികൾക്ക് ആളെ കൂട്ടാൻ യുഡിഎഫ് സഹായം ചെയ്യരുത്. വർഗീയ സംഘർഷം തടയാൻ സർക്കാർ ശക്തമായി ഇടപെടും. അതിൽ ആരുടെയും പ്രയാസം വകവയ്ക്കില്ല. മതനിരപേക്ഷതയെ തകർത്ത് വർഗീയ നിലപാടുകളെ പ്രോത്സാഹിപ്പിക്കുന്ന കോൺഗ്രസ് താൽക്കാലിക ലാഭത്തിനായി സ്വന്തം പാർടിയെ ബലി കൊടുക്കുകയാണ്.

കേന്ദ്രസഹായം കിട്ടിയാലും ഇല്ലെങ്കിലും ചൂരൽമല ദുരിതബാധിതരെ സംസ്ഥാന സർക്കാർ കൈയൊഴിയില്ല

സ. പിണറായി വിജയൻ

കേന്ദ്രസഹായം കിട്ടിയാലും ഇല്ലെങ്കിലും ചൂരൽമല ദുരിതബാധിതരെ സംസ്ഥാന സർക്കാർ കൈയൊഴിയില്ല. മികച്ച പുനരധിവാസവും ജീവനോപാധിയും ഉറപ്പാക്കി ദുരന്ത ബാധിതരെ സംരക്ഷിക്കും. ദുരന്തനിവാരണ നിയമം അനുസരിച്ച്‌ നിർവഹണ ഏജൻസിയെ നിശ്‌ചയിച്ച്‌ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും.