Skip to main content

ജനുവരി 10 - സ: ധീരജ് രാജേന്ദ്രൻ രക്തസാക്ഷി ദിനം

സഖാവ് ധീരജിന്റെ അനശ്വര രക്തസാക്ഷിത്വത്തിന് ഒരു വർഷം പൂർത്തിയാവുകയാണ്. പഠനവും പോരാട്ടവും സമരമാർഗ്ഗമാക്കിയ എസ്എഫ്ഐയുടെ സർഗാത്മക രാഷ്ട്രീയത്തെ എതിരിടാൻ ശേഷിയില്ലാതെ, ആയുധം കൊണ്ട് നേരിടാൻ തുനിഞ്ഞ കോൺഗ്രസ് ഭീകരതയാണ് സഖാവ് ധീരജിന്റെ ജീവനെടുത്തത്.

കൊന്നിട്ടും പകതീരാതെ, മനുഷ്യത്വം തൊട്ടുതീണ്ടാത്ത വാക്കുകൾ കൊണ്ട് ധീരജിനെ കോൺഗ്രസ് നേതൃത്വമടക്കം പിന്നെയും അധിക്ഷേപിച്ചുകൊണ്ടിരുന്നു. അരുംകൊലയ്ക്ക് കൂട്ടുനിന്ന കൊലപാതകികളെ സംരക്ഷിക്കുകയും യാതൊരു ലജ്ജയും ഇല്ലാതെ അവരുടെ അഖിലേന്ത്യാ റാലിയിൽ അടക്കം മുൻനിരയിൽ നിർത്തുകയും ചെയ്തു.

കോൺഗ്രസിന്റെ ഇറച്ചിക്കൊതിയുടെ രാഷ്ട്രീയം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അവരുടെ വിദ്യാർത്ഥി സംഘടനയുടെ കെെകളിലും നിരവധി മനുഷ്യരെ കൊന്നൊടുക്കിയ ചോരക്കറ പറ്റിപ്പിടിച്ചിരിക്കുന്നു. ആ അപരിഷ്കൃത രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞാണ് കേരളത്തിലെ വിദ്യാർത്ഥി സമൂഹം എസ്എഫ്ഐയോടൊപ്പം പുരോഗമനപക്ഷത്ത് അണിനിരന്നത്. സഖാവ് ധീരജിന്റെ ഓർമ്മകൾ പുരോഗമന- വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ വരുംകാല പോരാട്ടങ്ങൾക്ക് വഴിവിളക്കാവും.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.