Skip to main content

കേരളത്തിലെ റെയിൽവേ വികസനം കേന്ദ്രസർക്കാർ തുടർച്ചയായി വാഗ്ദാനലംഘനം നടത്തുന്നു

കേരളത്തിന്റെ റെയിൽവേ വികസനത്തിന്റെ ഭാഗമായാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായി കെ-റെയിൽ ആസൂത്രണം ചെയ്തിട്ടുള്ളത്. എന്നാൽ കേന്ദ്ര സർക്കാരിന്റെ അനുവാദം ലഭിക്കാത്തതിനാൽ പ്രസ്തുത സിൽവർ ലൈൻ പദ്ധതി പ്രാവർത്തികമാക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. കേന്ദ്ര സർക്കാരും റെയിൽവേയും നിരവധി വാഗ്ദാനങ്ങൾ കേരളത്തിന് നൽകുന്നുണ്ടെങ്കിലും അവയിലൊന്നും തന്നെ നടപ്പിലാക്കുന്നില്ല എന്നതാണ് അനുഭവം. ജോലി ആവശ്യാർത്ഥവും മറ്റും കേരളത്തിന് പുറത്തു പോകുന്നതിനും തിരിച്ചു വരുന്നതിനും മലയാളികൾ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. റെയിൽവേ അവതരിപ്പിക്കുന്ന ഒരു പദ്ധതിയും കേരളത്തിലേക്കെത്തുന്നില്ല എന്നത് പ്രധാനപ്പെട്ട പ്രശ്നമാണ്.

2021നെ അപേക്ഷിച്ച് 2022 വർഷത്തിൽ 35000 കോടി രൂപയുടെ വലിയ ലാഭമാണ് റെയിൽവേ നേടിയതെന്നാണ് സ. ജോൺ ബ്രിട്ടാസ് എംപി യുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്രസർക്കാർ രാജ്യസഭയിൽ പറഞ്ഞത്. എങ്കിലും റെയിൽവേ ഒരു തരത്തിലുമുള്ള വികസന പ്രവർത്തനങ്ങളും നടത്തുന്നില്ല, പ്രത്യേകിച്ചും കേരളത്തിൽ. അതേസമയം വിവിധ പേരുകളിൽ പലതരം ചാർജുകളാണ് റെയിൽവേ ജനങ്ങളിൽ നിന്ന് പിഴിഞ്ഞെടുക്കുന്നത്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സ. എം എ ബേബി പങ്കെടുത്തു

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.