Skip to main content

മാധ്യമങ്ങളെ പുറത്താക്കിയ ഗവർണറുടെ നിലപാട് ജനാധിപ്ത്യ വിരുദ്ധം; ഗവർണറുടേത് ഫാസിസ്റ്റ് സമീപനം

മാധ്യമങ്ങളെ പുറത്താക്കിയ ഗവർണറുടെ നിലപാട് ജനാധിപത്യ വിരുദ്ധമാണ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഫാസിസ്റ്റ് സമീപനമാണ്. കെെരളി ടിവിയെയും മീഡിയ വണ്ണിനെയും വാർത്താസമ്മേളനത്തിൽ നിന്ന് ഗവർണർ പുറത്താക്കിയതിനെ കുറിച്ച് മറ്റു മാധ്യമങ്ങൾ പുനർചിന്തനം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇത്തരം സംഭവങ്ങളിൽ രാഷ്ട്രീയം നോക്കിയല്ല പ്രതിരോധിക്കേണ്ടത്. ജനാധിപത്യ സംവിധാനങ്ങൾക്ക് നേരെ, പാർലമെന്ററി വ്യവസ്ഥക്ക് നേരെ കടന്നാക്രമണം നടത്തുന്ന ശൈലിയെ പ്രതിരോധിക്കണം. അവസാനം പ്രതിരോധിക്കാം എന്ന് വിചാരിച്ചിരുന്നാൽ പ്രതിരോധിക്കാം ആരുമുണ്ടാകില്ല. എന്തായാലും ഗവർണർ എടുത്തിരിക്കുന്ന ഈ നിലപാട് തെറ്റാണ്, ഫാസിസ്റ്റ് രീതിയാണ്. ഇത് ആർഎസ്എസിന്റെ സ്വസിദ്ധമായ രീതി കൂടെയാണ്. രാജ്ഭവനിലേക്ക് മാർച്ച് നടത്തും എന്ന് പറയുമ്പോൾ ഗവർണർ ക്രമസമാധാനം തകർക്കും എന്നുള്ള രീതിയിൽ വെല്ലുവിളിക്കുകയാണ്. രാജ്ഭവനിലേക്ക് വാ, നോക്കാം കാണാം എന്നൊക്കെ പറഞ്ഞുള്ള വെല്ലുവിളികളെ ഞങ്ങൾ ഏറ്റെടുക്കുന്നില്ല. ജനങ്ങളെ അണിനിരത്തി സമാധാനപരമായി തന്നെ പ്രധിരോധിക്കും.

 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സ. എം എ ബേബി പങ്കെടുത്തു

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.