Skip to main content

ലാറ്റിനമേരിക്കയെ കൂടുതൽ ചുവപ്പിച്ച് ബ്രസീലിൽ ഇടതുപക്ഷ വർക്കേഴ്‌സ്‌‌ പാർടി നേതാവ്‌ ലുല ഡ സിൽവ വിജയിച്ചിരിക്കുന്നു.

ജനതയുടെ വിമോചനത്തിന് ഇടതുപക്ഷമല്ലാതെ മറ്റൊരു സാധ്യതയുമില്ലെന്ന് ലോകം ഒരിക്കൽക്കൂടി പ്രഖ്യാപിക്കുകയാണ്. ലാറ്റിനമേരിക്കയെ കൂടുതൽ ചുവപ്പിച്ച് ബ്രസീലിൽ ഇടതുപക്ഷ വർക്കേഴ്‌സ്‌‌ പാർടി നേതാവ്‌ ലുല ഡ സിൽവ വിജയിച്ചിരിക്കുന്നു.

തീവ്രവലതുപക്ഷ ഭരണത്തിന് കീഴിൽ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും നേരിടുകയായിരുന്നു. വിസ്തൃതിയിൽ ലോകത്തിലെ അഞ്ചാമത്തെ വലിയ രാജ്യവും ജനസംഖ്യയിൽ ഏഴാമത്തെ രാജ്യവുമായ ബ്രസീലിൽ അഴിമതി ജനജീവിതം കൂടുതൽ ദു‌ഷ്കരമാക്കി.

മുൻപ് പ്രസിഡന്റായിരിക്കെ ലുല നടപ്പാക്കിയ പരിഷ്കാരങ്ങൾ ബ്രസീലിന്റെ സാമ്പത്തികവളർച്ച ഉറപ്പാക്കിയിരുന്നു. ബ്രസീലിയൻ ജനതയെ ദാരിദ്ര്യത്തിൽനിന്ന് മോചിപ്പിച്ച ഇടതുനേതാവാണ് അദ്ദേഹം.

മൂന്ന്‌ ദശാബ്‌ദം മുമ്പ് മുതലാളിത്തം ചരിത്രത്തിന്റെ അന്ത്യമാണെന്ന്‌ ആഘോഷിച്ചവരോടുള്ള മറുപടിയാണ്

ലോകമെമ്പാടുമുള്ള കമ്യൂണിസ്‌റ്റ്‌, ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ആവേശകരമായ ഈ മുന്നേറ്റം. ബ്രസീലിയൻ ജനതയ്ക്ക് അഭിവാദ്യങ്ങൾ.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സ. എം എ ബേബി പങ്കെടുത്തു

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.