Skip to main content

സഖാവ് ചടയൻ ഗോവിന്ദൻ ദിനം സമുചിതമായി ആചരിക്കുക

സെപ്റ്റംബർ 09 സഖാവ് ചടയൻ ഗോവിന്ദൻ ദിനം സമുചിതമായി ആചരിക്കണം. 26 വർഷങ്ങൾക്ക് മുൻപ് 1998ൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് സ. ചടയൻ ഗോവിന്ദൻ അന്തരിച്ചത്. അടിസ്ഥാന ജനവിഭാഗങ്ങളെ സംഘടിപ്പിച്ചാണ്‌ അദ്ദേഹം രാഷ്‌ട്രീയ രംഗത്തേക്ക് ഇറങ്ങുന്നത്. 1948ൽ പാർടി സെല്ലിൽ അംഗമായ ചടയൻ 1979 ൽ കണ്ണൂർ ജില്ലാ സെക്രട്ടറിയും 1985ൽ സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായി. എല്ലാവിധ വ്യതിയാനങ്ങൾക്കുമെതിരെ വിട്ടുവീഴ്ചയില്ലാതെ അദ്ദേഹം പോരാടി. പാർടിയെയും വർഗപ്രസ്ഥാനങ്ങളെയും മുന്നോട്ടു നയിക്കുന്നതിന് ജീവിതത്തിലുടനീളം പരിശ്രമിച്ച സഖാവാണ് ചടയൻ ഗോവിന്ദൻ. പാർലമെന്ററി രംഗത്തും അദ്ദേഹം സജീവമായി ഇടപെട്ടു.

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെത്തന്നെ വെല്ലുവിളിച്ചാണ് ബിജെപി നേതൃത്വത്തിലുള്ള മൂന്നാം മോദി സർക്കാർ കേന്ദ്രം ഭരിക്കുന്നത്. കോർപറേറ്റുകൾക്കുവേണ്ടി ഭരണം നടത്തുന്ന ബിജെപി രാജ്യത്തെ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കി. കർഷകരും തൊഴിലാളികളും ഇടത്തരക്കാരും ജീവനക്കാരുമെല്ലാം ദുരിതത്തിലാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജനങ്ങളെ വർഗീയമായി ചേരിതിരിക്കാൻ എല്ലാവിധ ശ്രമവും നടക്കുന്നു. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ ബദലുയർത്തുന്ന കേരള സർക്കാരിനെ ദുർബലപ്പെടുത്താനുള്ള ശ്രമവും തുടരുന്നു. ഈ സാഹചര്യത്തിൽ ജനകീയ താൽപ്പര്യം സംരക്ഷിക്കാനുള്ള പോരാട്ടങ്ങൾക്ക് ചടയൻ ഗോവിന്ദന്റെ ഓർമ കരുത്തു പകരും. പാർടി ഓഫീസുകളിൽ പതാക ഉയർത്തിയും അലങ്കരിച്ചും അനുസ്മരണ സമ്മേളനങ്ങൾ നടത്തിയും ചടയൻ ദിനം ആചരിക്കണം.
 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സഖാവ് ഇ എം എസ് ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ യുഗപുരുഷനും ഇന്ത്യ കണ്ട മഹാനായ കമ്യൂണിസ്റ്റ് നേതാവുമായ ഇ എം എസിന്റെ വേർപാടിന് 28 വർഷം തികയുകയാണ്. സംഘപരിവാർ നിയന്ത്രണത്തിലുള്ള ബിജെപി സർക്കാർ ഇന്ത്യയിൽ അധികാരമേറ്റ വേളയിൽ 1998 മാർച്ച് 19നായിരുന്നു ഇ എം എസിന്റെ വിയോഗം.

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ കോൺഗ്രസ് പാർടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണ്

സ. പിണറായി വിജയൻ

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഇന്നത്തെ ഫലങ്ങൾ കോൺഗ്രസ് പാർടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണ്.

മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ദാർശനികൻ കാൾ മാർക്‌സ്

മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ദാർശനികനായ കാൾ മാർക്‌സിന്റെ 143-ാം ചരമവാർഷികദിനമാണിന്ന്‌ (1883 മാർച്ച്‌ 14). മാനവവിമോചന പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാവാണ്‌ അദ്ദേഹം.