Skip to main content

സഖാവ് എം സുരേന്ദ്രൻ്റെ വിയോഗത്തില്‍ അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തുന്നു

പ്രിയപ്പെട്ട സഖാവ് എം സുരേന്ദ്രന്‍ വിടവാങ്ങി. സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായി ദീര്‍ഘകാലം പ്രവർത്തിച്ച സഖാവ് അടിയന്തിരാവസ്ഥക്കാലത്ത് നിരവധി വര്‍ഷക്കാലം ജയില്‍ ശിക്ഷ അനുഭവിച്ചു. കള്ള് വ്യവസായ ക്ഷേമനിധി ബോര്‍ഡിന്റെ ചെയര്‍മാനായും കായംകുളം ഫാമിംഗ് തൊഴിലാളി യൂണിയന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തനമാരംഭിച്ച സഖാവ് ഹരിപ്പാട് ഏരിയ കമ്മിറ്റിയുടെ ആദ്യ സെക്രട്ടറിയായിരുന്നു. സിഐടിയു സംസ്ഥാന കമ്മിറ്റിയംഗമായും ജില്ലാ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ച സഖാവിന്റെ വിയോഗത്തില്‍ അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തുന്നു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

കണ്ണൂർ വിമാനത്താവളത്തിന്റെ അനുബന്ധ വികസനത്തിനും കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിക്കുമായി കിൻഫ്ര മുഖേന ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ തന്നെ വ്യാജ പ്രചരണം നടത്തുന്നു

സ. പിണറായി വിജയൻ

കണ്ണൂർ വിമാനത്താവളത്തിന്റെ അനുബന്ധ വികസനത്തിനും കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിക്കുമായി കിൻഫ്ര മുഖേന കണ്ണൂരിലും പാലക്കാടും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ തന്നെ വ്യാജ പ്രചരണം നടത്തുകയാണ്.

രാംലീല മൈതാനിൽ നടക്കുന്ന റാലി ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയിൽ ചരിത്രം കുറിക്കും

സ. എം എ ബേബി

കോടിക്കണക്കിന് ജനങ്ങളുടെ വോട്ടവകാശം കവർന്നെടുത്ത് ബിജെപിക്ക് വേണ്ടി ചാരപ്പണി ചെയ്യുന്ന മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് രാംലീല മൈതാനിൽ നടക്കുന്ന റാലി ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയിൽ ചരിത്രം കുറിക്കും.

അപവാദങ്ങൾ പ്രചരിപ്പിച്ച് ആരോഗ്യമേഖലയുടെ കരുത്ത് ചോർത്താൻ ആരോഗ്യമന്ത്രി തന്നെ മുന്നിട്ടിറങ്ങുന്നത് ആശ്ചര്യകരം

സ. പിണറായി വിജയൻ

കേരളത്തിന്റെ ആരോഗ്യരംഗം തലയുയർത്തി നിൽക്കുന്നത് പതിറ്റാണ്ടുകളായി ഈ നാട് പടുത്തുയർത്തിയ പൊതുജനാരോഗ്യ സംവിധാനങ്ങളുടെയും ജീവൻ പണയംവെച്ച് സേവനമനുഷ്ഠിച്ച ആരോഗ്യപ്രവർത്തകരുടെയും കരുത്തിലാണ്.