മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും കെപിസിസി പ്രസിഡന്റുമായിരുന്ന സി വി പത്മരാജൻ്റെ വിയോഗത്തിൽ അനുശോചിക്കുന്നു. ഇടപെട്ട മേഖലകളിലെല്ലാം തൻ്റേതായ മികവ് അടയാളപ്പെടുത്തുവാൻ അദ്ദേഹത്തിന് സാധിച്ചു. പാർലമെൻ്റേറിയൻ, അഭിഭാഷകൻ തുടങ്ങി എല്ലാ മേഖലകളിലും അദ്ദേഹത്തിൻ്റെതായ സവിശേഷ ഇടപെടൽ പ്രകടമായിരുന്നു. അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദു:ഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലി.
