ഛത്തീസ്ഗഢില് നക്സൽ ആക്രമണത്തിൽ രണ്ട് സി.ആർ.പി.എഫ് ജവാന്മാർ വീരമൃത്യു വരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. വീരമൃതു വരിച്ച സി.ആർ.പി.എഫ് കോബ്ര യൂണിറ്റിലെ ജവാൻ തിരുവനന്തപുരം പാലോട് സ്വദേശി ആർ വിഷ്ണുവിന്റെ കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേരുന്നു.

മതനിരപേക്ഷത സംരക്ഷിക്കാൻ വിശാലമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ കോൺഗ്രസ് തയ്യാറായില്ല എന്നതും ബിഹാർ തെരഞ്ഞെടുപ്പിലുണ്ടായ മറ്റൊരു പ്രധാന പ്രശ്നമായി. പ്രധാനകക്ഷിയെന്ന നിലയിൽ കോൺഗ്രസ് ഗൗരവപൂർവമായ സമീപനം സ്വീകരിച്ചിരുന്നുവെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു.
ബിഹാർ തെരഞ്ഞെടുപ്പ് പരാജയം മതനിരപേക്ഷശക്തികൾ ശരിയായ രീതിയിൽ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകണമെന്ന സൂചനയാണ് നൽകുന്നത്. തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോഗം ചെയ്തുകൊണ്ടാണ് വർഗീയ പ്രചരണങ്ങളും പണക്കൊഴുപ്പും ബിജെപി തെരഞ്ഞെടുപ്പിലുടനീളം നടത്തിയത്.
വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്ഐആർ) നടത്താനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ നീക്കത്തിൽ സിപിഐ എം നിയമപോരാട്ടത്തിന്. വിഷയത്തിൽ പാർടി സുപ്രീംകോടതിയെ സമീപിക്കും.
കേരളത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പുതീയതി പ്രഖ്യാപിച്ചതോടെ ഒരുമാസം നീളുന്ന തെരഞ്ഞെടുപ്പുപ്രക്രിയക്ക് തുടക്കമായി. തെക്ക്– മധ്യ കേരളത്തിലെ ഏഴു ജില്ലകളിൽ ഡിസംബർ ഒമ്പതിനും വടക്കൻ കേരളത്തിൽ ഏഴു ജില്ലകളിൽ 11നുമാണ് തെരഞ്ഞെടുപ്പ്. ഡിസംബർ 13നാണ് ഫലപ്രഖ്യാപനം.