Skip to main content

കേരളത്തിലെ മതമൈത്രിയിൽ വിഷം കലർത്താനാണ്‌ ബിജെപി ശ്രമിക്കുന്നത്

കേരളത്തിലെ മതമൈത്രിയിൽ വിഷം കലർത്താനാണ്‌ ബിജെപി ശ്രമിക്കുന്നത്. കേരളത്തെ പോലെ പ്രാധനപ്പെട്ട മൂന്ന്‌ മതങ്ങൾ ഇത്രയും ഐക്യത്തോടെ ജീവിക്കുന്ന പ്രദേശം ലോകത്ത്‌ എവിടെയും ഉണ്ടാവില്ല. ഹിന്ദു, മുസ്ലിം, ക്രിസ്‌ത്യൻ മത വിഭാഗങ്ങൾ രമ്യതയോടെ കഴിയുന്നത്‌ ബിജെപിക്കും ആർഎസ്‌എസിനും ദഹിക്കുന്നില്ല. ആർഎസ്‌എസും ന്യൂനപക്ഷ വർഗീയ വാദികളും കേരളത്തിന്റെ മതനിരപേക്ഷത തകർക്കാനാണ്‌ ശ്രമിക്കുന്നത്‌.

വർഗീയതക്കെതിരെ സന്ധിയില്ലാ പോരാട്ടം നടക്കേണ്ട കാലമാണിത്‌. കേരളത്തിൽ മതധ്രൂവീകരണത്തിലൂടെ നേട്ടം കൊയ്യാനാണ്‌ ബിജെപി നീക്കം. ഇതിനിടിയിൽ ന്യൂനപക്ഷങ്ങളെ തങ്ങൾക്ക്‌ അനുകൂലമാക്കി മാറ്റാനും ശ്രമമുണ്ട്‌. ഇതിന്റെ ഭാഗമായാണ്‌ മുസ്ലിം, ക്രിസ്‌ത്യൻ സംഘടനകളമായുള്ള ചർച്ചകൾ. 21 സംസ്ഥാനങ്ങളിൽ 598 കലാപങ്ങൾ നടത്തിയ പട്ടികയുമായാണ്‌ ക്രിസ്‌ത്യൻ സംഘടനകൾ ഡൽഹിയിൽ പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചത്‌. റബ്ബറിന്‌ വിലകൂടുമെന്ന്‌ പറഞ്ഞ്‌ ബിജെപിക്ക്‌ പിറകെ പോകുന്നവർ വഞ്ചിക്കപ്പെടും. ആരെങ്കിലും പറയുന്നതിനോ, ചെയ്യുന്നതിനോ അനുസരിച്ച്‌ റബ്ബറിന്റെ വില മാറില്ല. ആസിയാൻ കരാറിന്റെ ഭാഗമായാണ്‌ റബ്ബറിന്‌ വില ഇടിഞ്ഞത്‌. അദാനിയും അംബാനിയും ഉൾപ്പെടെയുള്ള കുത്തകൾക്ക്‌ അനുകൂലമായ നിലപാട്‌ സ്വീകരിക്കുന്ന ബിജെപി സർക്കാർ കർഷകരെ രക്ഷിക്കുമെന്ന്‌ ധരിക്കുന്നവർ പാഠം പഠിക്കും.

ജനങ്ങളുടെ പ്രശ്‌നങ്ങൾ നിയമസഭയിൽ ചർച്ച ചെയ്യാൻ പാടില്ലെന്ന വാശിയാണ്‌ പ്രതിപക്ഷത്തിന്‌. അതിനായി കാട്ടികൂട്ടുന്ന കോപ്രായങ്ങളാണ്‌ സഭ സ്‌തംഭിക്കാൻ കാരണം. മാധ്യമങ്ങളുടെ പിന്തുണയോടെയുള്ള ‘മോക്‌ അംസംബ്ലി’ നിയമസഭയിൽ ആദ്യമാണ്‌. ഇതിലൂടെ ജനാധിപത്യ സംവിധാനങ്ങളെയും ജനങ്ങളെയും പരിഹസിക്കുകയാണ്‌ പ്രതിപക്ഷം. സർക്കാരും സ്‌പീക്കറും ഒരിക്കലും പക്ഷപാതപരമായ നിലപാട്‌ സ്വീകരിച്ചിട്ടില്ല. പ്രതിപക്ഷത്തിന്‌ തോന്നുന്ന കാര്യങ്ങളെല്ലാം സഭയിൽ ചർച്ച ചെയ്യാനാവില്ല. ജനങ്ങളെ പറ്റിക്കാനാണ്‌ പ്രതിപക്ഷം ശ്രമിക്കുന്നത്‌. ഏറ്റവും കൂടുതൽ അടിയന്തര പ്രമേയങ്ങൾ അനുവദിച്ചത്‌ ഈ സർക്കാരാണ്‌. കോൺഗ്രസിലും ലീഗിലുമുള്ള പ്രശ്‌നങ്ങൾ മൂടിവെക്കാനാണ്‌ സഭയിൽ പ്രശ്‌നങ്ങളുണ്ടാക്കുന്നത്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വർഗീയ വാദികൾക്ക് വിശ്വാസമില്ല, വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് അവർ. വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കാൻ.
 

ചെങ്ങറ - പുനരധിവാസത്തിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണം

ചെങ്ങറ ഭൂസമര പ്രദേശത്തെ 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർദ്ദേശിച്ചു. പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.

അപകടകരമായ താൽപര്യങ്ങളുടെ പ്രചാരകരായി മാധ്യമങ്ങൾ മാറുന്നു

സ. എ വിജയരാഘവന്‍

മാധ്യമങ്ങള്‍ പൊതുവെ അപകടകരമായ താല്‍പര്യങ്ങളുടെ പ്രചാരകരായി മാറി. ആദായ വില്‍പന പരസ്യങ്ങള്‍ വഴി കമ്പോള സംസ്‌കാരത്തില്‍ കുടുക്കാനാണ് ശ്രമം. അപകടകരമായ വലതുപക്ഷ മൂല്യങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. പൊതുബോധത്തെ ഇക്കൂർ പിന്നോട്ട് വലിക്കുകയാണ്.

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു

സ. എം എ ബേബി

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു. അതിർത്തിയുമായി ബന്ധപ്പെട്ട ചർച്ചകളെയും, കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതിലെയും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിലെയും കരാറുകളെ സ്വാഗതം ചെയ്യുന്നു.