Skip to main content

സ. ടി കെ രാമകൃഷ്‌ണൻ ദിനം

അനാചാരങ്ങളുടെ പ്രാകൃതാവസ്ഥയിൽനിന്ന്‌ ആധുനികതയിലേക്ക്‌ കേരളത്തെ മാറ്റിത്തീർത്ത കമ്യൂണിസ്റ്റ്‌ വിപ്ലവകാരികളിൽ പ്രമുഖനായിരുന്നു ടി കെ രാമകൃഷ്‌ണൻ. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗമായും കിസാൻസഭാ ദേശീയ നേതാവായും സംസ്ഥാനത്തിന്റെ ആഭ്യന്തര മന്ത്രിയായും പ്രവർത്തിച്ച ടി കെ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ ഇന്ന്‌ 17 വർഷം.

വസൂരിയും കോളറയും കേരളത്തെ വേട്ടയാടിയ 1940കളുടെ മധ്യത്തിൽ രോഗികളെ ശുശ്രൂഷിക്കാനും സൗജന്യമായി മരുന്നുവിതരണം ചെയ്യാനും ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനും ഇറങ്ങിയത്‌ കമ്യൂണിസ്റ്റുകാരായിരുന്നു. വസൂരിക്ക്‌ കാരണം ദേവീകോപമാണെന്ന അന്ധവിശ്വാസത്തിനെതിരെ സാഹിത്യത്തെ ഉപയോഗപ്പെടുത്തി ബോധവൽക്കരണം നടത്തിയ പ്രതിഭാധനനായ നേതാവായിരുന്നു ടി കെ. നിയമസഭയിലെ ഭരണ–- പ്രതിപക്ഷ അനുഭവ സമ്പത്തുണ്ടായിരുന്ന അദ്ദേഹം വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലൂടെയാണ്‌ പൊതുപ്രവർത്തനത്തിൽ എത്തിയത്‌. 1942ൽ ക്വിറ്റ്‌ ഇന്ത്യ സമര നോട്ടീസ്‌ ഇറക്കിയതിന്‌ കോളേജിൽനിന്ന്‌ പുറത്താക്കപ്പെട്ടശേഷം കരിങ്കൽ, വള്ള, കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കാൻ തുടങ്ങി. അവരെ ആകർഷിക്കാനായി നാടകങ്ങൾ രചിച്ച്‌ അവതരിപ്പിച്ചു.

അവിഭക്ത കമ്യൂണിസ്റ്റ്‌ പാർടിയുടെ എറണാകുളം ജില്ലാ സെക്രട്ടറി, സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലയിൽ പ്രവർത്തിച്ചു. പാർടി സെക്രട്ടറിയുടെ ചുമതല വഹിച്ച്‌ ഇ എം എസ്‌ ഡൽഹിയിൽ ആയിരുന്നപ്പോൾ നിയമസഭയിൽ പ്രതിപക്ഷത്തെ നയിച്ചതും ടി കെ ആയിരുന്നു. നായനാർ മന്ത്രിസഭകളിൽ ആഭ്യന്തരം, ഫിഷറീസ്‌, സഹകരണം, എക്സൈസ്‌, സാംസ്‌കാരികം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്‌ത സഖാവ്‌ ഭരണത്തിൽ മികച്ച മാതൃകകൾ സൃഷ്ടിച്ചു

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.