Skip to main content

സമരത്തിന്റെ മറവിൽ സർക്കാരിനെതിരെ നടത്തുന്നത് കലാപശ്രമം

യുഡിഎഫും ബിജെപിയും കൈകോർത്ത്‌ നടത്തുന്ന കലാപ സമാനമായ അക്രമ സമരത്തിനെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർന്നുവരും.

സർക്കാറിനെതിരായ സമരത്തിൽ ജനങ്ങളെ അണിനിരത്താനുള്ള യുഡിഎഫ്‌, ബിജെപി സംയുക്ത ശ്രമം ദയനീയമായി പരാജയപ്പെട്ടപ്പോഴാണ്‌ അക്രമ സമരത്തിനും കലാപാഹ്വാനത്തിനും ഇരുപക്ഷവും മുതിരുന്നത്‌. ഇക്കൂട്ടർ സമരം നടത്തേണ്ടത്‌ ഒരു ലിറ്റർ പെട്രോളിന്‌ 20 രൂപ സെസ്‌ ചുമത്തിയ മോദി സർക്കാരിനെതിരെയാണ്‌. കോർപറേറ്റുകളുടെ ലക്ഷക്കണക്കിന്‌ കോടി രൂപയുടെ കടം എഴുതിതള്ളാനാണ്‌ ഈ സെസ്‌ കേന്ദ്രം ഉപയോഗിക്കുന്നത്‌. ഈ അനീതിയെ ന്യായീകരിക്കുന്നവരാണ് പാവപ്പെട്ടവർക്ക്‌ പെൻഷൻ നൽകാനായി ഉൾപ്പെടെ പിരിക്കുന്ന സെസിനെ എതിർക്കുന്നത്.

സാമൂഹ്യ പെൻഷനൊന്നും നൽകേണ്ടതില്ല എന്നാണ് ഇവരുടെ നിലപാട്. ഇ കെ നായനാർ സർക്കാർ കർഷക തൊഴിലാളി പെൻഷൻ ഏർപ്പെടുത്തിയപ്പോഴും ഇതേ നിലപാടാണ് സ്വീകരിച്ചത്. പെൻഷൻ പ്രത്യുൽപാദനപരമല്ലെന്നാണ് അന്ന് പറഞ്ഞത്. ഇന്ന് 60 ലക്ഷം പേർക്കാണ് ആശ്വാസപെൻഷൻ നൽകുന്നത്. ഇത്തരം ക്ഷേമ നടപടികൾ തുടരണമെന്ന് തന്നെയാണ് ഈ സർക്കാർ നിലപാട്. ഭരണരംഗം അഴിമതി മുക്തവും സുതാര്യവുമാക്കുകയെന്നത്‌ പിണറായി സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്‌. അതിന്റെ അടിസ്ഥാനത്തിൽ ഭരണരംഗം സുതാര്യമാക്കാനും ശുദ്ധീകരിക്കാനും നിരവധി നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്‌.

പൊലീസ്‌ സേനയിൽ നിന്നും ക്രിമിനലുകളെയും ഗുണ്ടസംഘത്തെ പിന്തുണക്കുന്നവരെയും കണ്ടെത്തി നടപടി സ്വീകരിക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്‌. ഇതിനകം ചിലർക്കെതിരെ പുറത്താക്കൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. പ്രസ്‌തുത നടപടി തുടരുകയുമാണ്‌. ഭരണരംഗം സുതാര്യവും അഴിമതിമുക്തവുമാക്കാനുള്ള ഇത്തരം നടപടികൾ സ്വാഗതാർഹമാണ്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ദാർശനികൻ കാൾ മാർക്‌സ്

മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ദാർശനികനായ കാൾ മാർക്‌സിന്റെ 143-ാം ചരമവാർഷികദിനമാണിന്ന്‌ (1883 മാർച്ച്‌ 14). മാനവവിമോചന പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാവാണ്‌ അദ്ദേഹം.

പാചകവാതകത്തിന്റെ മതിയായ ലഭ്യത ഉറപ്പാക്കാനും വിലവർധനയുടെ ആഘാതം കുറയ്ക്കാനും കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തേണ്ടത് അനിവാര്യം

സ. പിണറായി വിജയൻ

പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പാചകവാതക ലഭ്യതയെക്കുറിച്ച് ഗൗരവകരമായ ആശങ്കകൾ ഉയരുന്നുണ്ട്. അടുത്തിടെ പാചകവാതകത്തിന്റെ വില വർധിപ്പിച്ചതോടെ സാധാരണ കുടുംബങ്ങൾക്ക് സാമ്പത്തികഭാരം കൂടിയിരിക്കുകയാണ്.

ദേശീയ പാത ഉദ്ഘാടന ചടങ്ങിൽ കേരളത്തിന് അർഹമായ പ്രാതിനിധ്യം നൽകാത്തത് സംസ്ഥാനത്തോടുള്ള അവഹേളനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ദേശീയ പാത ഉദ്ഘാടന ചടങ്ങിൽ കേരളത്തിന് അർഹമായ പ്രാതിനിധ്യം നൽകാത്തത് സംസ്ഥാനത്തോടുള്ള അവഹേളനമാണ്. വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കേരളത്തെ സംബന്ധിച്ച് അഭിമാനകരമായ നേട്ടത്തിന്റെ വിളംബരമാണ് ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങ്. കക്ഷിരാഷ്ട്രീയത്തിനതീതമായാണ് പരിപാടിയെ കാണേണ്ടിയിരുന്നത്.

സഖാവ് ഇ എൻ മോഹൻദാസിന്റെ വേർപാട്‌ അത്യന്തം വേദനാജനകം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന സഖാവ് ഇ എൻ മോഹൻദാസിന്റെ വേർപാട്‌ അത്യന്തം വേദനാജനകമാണ്‌. കഴിഞ്ഞ മാസം നടന്ന എൽഡിഎഫ്‌ വികസന മുന്നേറ്റ ജാഥയിലടക്കം ഇഎൻ സജീവമായി ഒപ്പമുണ്ടായിരുന്നു.