Skip to main content

ശ്രീനാരായണഗുരു ജീവിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ആശ്രമം ആർഎസ്എസുകാർ കത്തിച്ചേനെ, വർഗീയതയെ മാനവികതയിലും മതനിരപേക്ഷതയിലും അടിയുറച്ചുനിന്ന് ചെറുത്തു തോൽപ്പിക്കണം

മതനിരപേക്ഷ നിലപാട്‌ സ്വീകരിക്കുകയും വർഗീയതയെ ശക്തമായി എതിർക്കുകയും ചെയ്‌തതിനാലാണ്‌ ആർഎസ്‌എസുകാർ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത്‌. ശ്രീനാരായണഗുരു ജീവിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ആശ്രമം ആർഎസ്‌എസുകാർ കത്തിച്ചേനെ. ആർഎസ്‌എസ്‌ രൂപീകരിച്ചിട്ട്‌ നൂറാംവാർഷികമാകുമ്പോഴേക്ക്‌ കഴിയാവുന്നത്ര സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽകോഡ്‌ കൊണ്ടുവരാനാണ്‌ ‌അവർ ശ്രമിക്കുന്നത്‌. ശതാബ്‌ദി വർഷത്തിൽ രാജ്യം ഹിന്ദു രാഷ്‌ട്രമാക്കുകയാണ്‌ ലക്ഷ്യം. പൗരത്വനിയമം നടപ്പാക്കാനും അവർ ശ്രമിക്കുന്നു. 2024ലെ തെരഞ്ഞെടുപ്പ്‌ ഇന്ത്യ ഇതേരൂപത്തിൽ നിലനിൽക്കണോ എന്നു തീരുമാനിക്കുന്നതാണ്‌. ആ തെരഞ്ഞെടുപ്പിലും ബിജെപി ജയിച്ചാൽ ഭരണഘടനയും ജനാധിപത്യവും ഫെഡറലിസവും മതനിരപേക്ഷതയും ഇല്ലാതാകും. ഹിന്ദുരാഷ്‌ട്രം നടപ്പാക്കിയാൽ നമ്മുടെ രാജ്യമല്ലേ വരികയെന്ന്‌ ചിന്തിക്കുന്നവരുണ്ടാകും. എന്നാൽ കോർപറേറ്റുകളുടെ രാജ്യമാകും വരിക. ആർഎസ്‌എസിന്റെ ഹിന്ദുക്കളുടെ കൂട്ടത്തിൽ അവർണരും ദളിതരുമില്ല. ഫുട്‌ബോളിനെപ്പോലും വർഗീയവൽക്കരിക്കാനാണ്‌ ശ്രമം. വർഗീയവാദികൾ ഏറ്റുമുട്ടുമ്പോൾ ആരും തോൽക്കുന്നില്ല. രണ്ടുകൂട്ടരും ജയിക്കുകയും വളരുകയുമാണ്‌. ഇതിനെ മാനവികതയിലും മതനിരപേക്ഷതയിലും അടിയുറച്ചുനിന്ന്‌ ചെറുത്തു തോൽപ്പിക്കണം.   

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.