Skip to main content

സെപ്റ്റംബർ 9 സ.ചടയൻ ഗോവിന്ദൻ ദിനം

സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന സ. ചടയൻ ഗോവിന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 24 വർഷം പൂർത്തിയാവുകയാണ്. കേരളത്തിൽ കമ്യൂണിസ്റ്റ് പാർടിയും ഇടതുപക്ഷ പ്രസ്ഥാനവും വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചവരിൽ ഒരാളാണ് അദ്ദേഹം. വളരെയേറെ പിന്നോക്കാവസ്ഥയിലുള്ള സാമൂഹ്യ സാഹചര്യത്തിൽനിന്നാണ് അദ്ദേഹം പാർടി പ്രവർത്തനത്തിലേക്ക് കടന്നുവന്നത്. ഏറ്റവും നിർധനരായ ജനവിഭാഗത്തെ സംഘടിപ്പിച്ചായിരുന്നു രാഷ്ട്രീയപ്രവർത്തനം ആരംഭിച്ചത്. ഒരു കമ്യൂണിസ്റ്റുകാരൻ എങ്ങനെ ജീവിക്കണമെന്നതിന് ഉത്തമ മാതൃകയായിരുന്നു അദ്ദേഹം. ലാളിത്യം ജീവിതവ്രതമായിരുന്നു.

1948ൽ പാർടി സെല്ലിൽ അംഗമായ ചടയൻ, 1979ൽ കണ്ണൂർ ജില്ലാ സെക്രട്ടറിയായി. 1985ൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായി. 1996 മെയ് മുതൽ മരണംവരെ സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു. പാർലമെന്ററി രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. തൊഴിലാളിവർഗ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ അനിതരസാധാരണമായ മാതൃകയാണ് അദ്ദേഹം കാട്ടിയത്. കാർക്കശ്യമാർന്ന അച്ചടക്കവും ലളിതജീവിതവും അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു.

കണ്ണൂർ ജില്ലയിൽ ചിറക്കൽ താലൂക്കിലെ ഇരിക്കൂർ ഫർക്കയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഐതിഹാസികമായ സമരാനുഭവങ്ങളിലൂടെയാണ് ചടയൻ ഗോവിന്ദൻ എന്ന കമ്യൂണിസ്റ്റ് പോരാളി വളർന്നുവന്നത്. കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനങ്ങളുടെ എണ്ണമറ്റ സമരങ്ങൾ നടന്ന പ്രദേശമായിരുന്നു ചിറക്കൽ താലൂക്ക്. പുര കെട്ടിമേയാൻ പുല്ല് പറിച്ചെടുക്കാനുള്ള സമരം, വിളവെടുപ്പു സമരം, കലംകെട്ടു സമരം തുടങ്ങിയവയെല്ലാം അതിന്റെ ഭാഗമായിരുന്നു. ഇത്തരം സമരങ്ങൾക്കു പിന്നിൽ കമ്യൂണിസ്റ്റുകാരായതു കൊണ്ടുതന്നെ, അവർക്കെതിരെ ഭരണകൂട ഏജൻസികൾ ഭീകരമർദനമാണ് അഴിച്ചുവിട്ടത്. പൊലീസ്–ഗുണ്ടാവാഴ്ചയെ ചെറുത്ത് കണ്ടക്കൈയിൽ കൃഷിക്കാർ നടത്തിയ ഉജ്വലസമരം അദ്ദേഹത്തെ ആവേശം കൊള്ളിച്ചു. അതുതന്നെയാണ് മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തകനെ രൂപപ്പെടുത്തുന്നതിന് വഴിത്തിരിവായ സംഭവവും. പ്രാഥമിക വിദ്യാഭ്യാസംമാത്രം ഉണ്ടായിരുന്ന അദ്ദേഹം സാമൂഹ്യപ്രശ്നങ്ങളുടെ കുരുക്കഴിക്കുന്ന വിദഗ്ധനായ സാമൂഹ്യ ശാസ്ത്രജ്ഞനായി മാറിയത് ജനങ്ങളിൽനിന്ന് പഠിക്കുകയെന്ന കമ്യൂണിസ്റ്റുചര്യയിലൂടെയാണ്. വീട്ടിലെ പ്രയാസങ്ങളാൽ വളരെ ചെറുപ്പത്തിൽത്തന്നെ അദ്ദേഹത്തിന് തൊഴിലെടുക്കേണ്ടിവന്നു. വിദ്യാഭ്യാസം മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞില്ല. നന്നേ ചെറുപ്പത്തിൽത്തന്നെ ബാലസംഘത്തിലേക്ക് ആകർഷിക്കപ്പെട്ടു. ഉപജീവനത്തിനായി നെയ്ത്തുതൊഴിലിൽ ഏർപ്പെട്ടിരുന്ന സമയത്തും രാഷ്ട്രീയ കാര്യങ്ങളിൽ താൽപ്പര്യം നിലനിർത്തി. അതുവഴി നെയ്ത്തുതൊഴിലാളി സംഘങ്ങളുടെ പ്രവർത്തനങ്ങളിൽ ഭാഗഭാക്കായി. ഏത് കോണിലൂടെ നോക്കിയാലും സമരോജ്വലമായ ജീവിതമാണ് അദ്ദേഹം നയിച്ചതെന്നു കാണാം.

കലാസാംസ്കാരിക പ്രവർത്തനങ്ങളെ രാഷ്ട്രീയായുധമായി ഉപയോഗപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും ചടയന്റെ ജീവിതം കാണിച്ചുതരുന്നുണ്ട്. സ്വന്തം നാട്ടിലും പരിസരത്തും വായനശാലയും ക്ലബ്ബും രൂപീകരിക്കുക തുടങ്ങിയ കലാസാംസ്കാരിക പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന് ഏറെ ശ്രദ്ധിച്ചു. തോപ്പിൽ ഭാസിയുടെയും മറ്റും നാടകങ്ങൾ നാട്ടുകാർക്ക് പരിചയപ്പെടുത്തി. നല്ല നാടകനടനെന്ന പെരുമകൂടി ലഭിച്ചിരുന്നു. 1948ൽ കോൺഗ്രസുകാർ നടത്തിയ കമ്യൂണിസ്റ്റുവേട്ടയുടെ ഘട്ടത്തിൽ പ്രതിരോധഭടനായും അദ്ദേഹം മാറി. പിന്നീട്, പൊലീസ് വേട്ട നേരിടേണ്ടതായി വന്നു. ചടയൻ ഉൾപ്പെടെയുള്ള പലരുടെയും വീട് പൊലീസും കോൺഗ്രസ് ഗുണ്ടകളും റെയ്ഡ് നടത്തുകയും അടിച്ചുതകർക്കുകയുംചെയ്തു. 1945ൽ അതിരൂക്ഷമായ ഭക്ഷ്യക്ഷാമത്തിന്റെ ഘട്ടത്തിൽ ജന്മിമാരും മറ്റും പൂഴ്ത്തിവച്ച നെല്ല് പിടിച്ചെടുത്ത് ജനങ്ങൾക്ക് വിതരണം നടത്തുന്ന സമരത്തിനും നേതൃത്വം നൽകി. മിച്ചഭൂമി സമരത്തിന്റെ സംഘാടകനായും സഖാവുണ്ടായിരുന്നു. അടിയന്തരാവസ്ഥയ്ക്കെതിരായ പ്രതിഷേധപ്രകടനത്തിന് കണ്ണൂരിൽ സി കണ്ണനൊപ്പം ചടയനും നേതൃത്വം നൽകി. അന്നത്തെ പൊലീസ് ലാത്തിച്ചാർജിൽ അടിയേറ്റു. കൂടാതെ, നിരവധിതവണ എതിരാളികളുടെ കായികാക്രമണവും നേരിടേണ്ടിവന്നു.

ചടയന്റെ ഓർമ പുതുക്കുന്ന ഈ വേള സംസ്ഥാനം അതിപ്രധാനമായ രാഷ്ട്രീയ ഘട്ടത്തിലാണ്. കേരളത്തിൽ പാർടിയുടെയും എൽഡിഎഫ് മുന്നണിയുടെയും ജനപിന്തുണ വർധിച്ചിരിക്കുന്നു. ഏത് അടിയന്തര സാഹചര്യത്തിലും പ്രസ്ഥാനത്തിന്റെ പ്രവർത്തകർ സാധാരണ ജനങ്ങൾക്കൊപ്പമുണ്ട്. ജനങ്ങളുടെ ജീവിതപ്രയാസങ്ങൾ തരണംചെയ്യുന്നതിനും വീട്, വൈദ്യുതി, കുടിവെള്ളം തുടങ്ങി അടിസ്ഥാന ആവശ്യങ്ങളിൽവരെ താങ്ങുംതണലുമായി പ്രസ്ഥാനമുണ്ട്. നാടിന്റെ വികസനകാര്യങ്ങളിലും പൊതുസംവിധാനങ്ങൾ എല്ലാവർക്കും പ്രാപ്യമാകുന്നതിനും സാധാരണക്കാർ അനുഭവിക്കുന്ന എല്ലാ കാര്യത്തിലും പാർടി പ്രവർത്തകരുടെയും നേതാക്കളുടെയും ഇടപെടലുണ്ട്. ചടയൻ ഗോവിന്ദനെപ്പോലുള്ള മുൻകാല നേതാക്കൾ കാട്ടിത്തന്ന പാതയിലൂടെയാണ് കേരളത്തിൽ സിപിഐ എമ്മും എൽഡിഎഫ് സർക്കാരും ചരിക്കുന്നത്. ദുരിതകാലങ്ങളിൽ ജനങ്ങൾക്കൊപ്പംനിന്ന്‌ സാധാരണക്കാർക്ക് എന്നും തുണയാകുന്ന മാതൃകാ ഭരണമാണ് കേരളത്തിൽ പിണറായി വിജയൻ സർക്കാർ നടത്തുന്നത്.

അതേസമയം, കേന്ദ്രത്തിൽ മോദി ഭരണം കൂടുതൽ ജനവിരുദ്ധമായിരിക്കുകയാണ്. തികച്ചും ജനാധിപത്യവിരുദ്ധ നടപടികളാണ് മോദി സർക്കാർ കൈക്കൊള്ളുന്നത്. എതിരാളികളെ ഇഡിയെയും സിബിഐ അടക്കമുള്ള അന്വേഷണ ഏജൻസികളെയും ഉപയോഗിച്ച് വേട്ടയാടുന്നു. ബിജെപി ഇതര സംസ്ഥാനങ്ങളിൽ കാലുമാറ്റത്തിലൂടെ സർക്കാരുകളെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. പാർലമെന്ററി ജനാധിപത്യംതന്നെ രാജ്യത്ത് ഇല്ലാതാക്കി ഏകാധിപത്യഭരണത്തിനാണ് മോദി ഭരണം ശ്രമിക്കുന്നത്.

സിപിഐ എം കൂടുതൽ കരുത്താർജിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. പ്രതിസന്ധികളിൽ ജനങ്ങൾക്കൊപ്പംനിന്ന് നാടിനെ മുന്നോട്ട് നയിക്കണം. അതിജീവനത്തിന്റെ പുതുപാതകൾ വെട്ടിത്തുറക്കണം. മാറുന്ന കാലത്തിന്റെ ഗതിവേഗങ്ങൾക്കും ഭാവിയുടെ ലക്ഷ്യങ്ങൾക്കുമൊപ്പം സഞ്ചരിക്കാനാകണം. പാർടിയെ ബഹുദൂരം മുന്നോട്ട് നയിക്കാനും ബഹുജനങ്ങളെ അണിനിരത്തി എൽഡിഎഫ് സർക്കാരിന് കൂടുതൽ കരുത്തുപകരാനും സഖാവ് ചടയൻ ഗോവിന്ദന്റെ ഉജ്വലസ്മരണ നമുക്ക് എക്കാലവും പ്രചോദനമേകും.

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ എം സംസ്ഥാന സെക്രട്ടറി

 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.