Skip to main content

നീറ്റ് പരീക്ഷാ പേപ്പർ നിരന്തരം ചോരുന്നതിന്റെ പശ്ചാത്തലത്തിൽ എൻടിഎ പിരിച്ചുവിടണമെന്നും പരീക്ഷാ ചോർച്ചയുടെ ഉത്തരവാദിത്തം നിശ്ചയിച്ച് കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സിപിഐ എം കേന്ദ്ര കമ്മിറ്റി പ്രമേയം പാസാക്കി

നീറ്റ് പരീക്ഷാ പേപ്പർ നിരന്തരം ചോരുന്നതിന്റെ പശ്ചാത്തലത്തിൽ എൻടിഎ പിരിച്ചുവിടണമെന്നും പരീക്ഷാ ചോർച്ചയുടെ ഉത്തരവാദിത്തം നിശ്ചയിച്ച് കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സിപിഐ എം കേന്ദ്ര കമ്മിറ്റി പ്രമേയം പാസാക്കി. ഡൽഹിയിലെ ഹർകിഷൻ സിംഗ് സുർജിത് ഭവനിൽ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് ഏകകണ്ഠമായി പ്രമേയം അംഗീകരിച്ചത്.

2017-ൽ എൻടിഎ രൂപീകരിച്ചതു മുതൽ നാല് തവണയെങ്കിലും ചോദ്യപേപ്പർ ചോർച്ച പുറത്തുവന്നിട്ടുണ്ടെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാണിക്കുന്നു. കേന്ദ്രീകൃത ഏജൻസിയായ എൻടിഎ നടത്തുന്ന പരീക്ഷകൾ കടുത്ത അസമത്വങ്ങൾ നിറഞ്ഞതും വിദ്യാർഥി വിരുദ്ധവുമാണ്. സ്ഥാപനപരമായ ഉത്തരവാദിത്തം വളരെ കുറവാണെങ്കിലും, 2023-ലെ രാജ്യസഭാ കമ്മിറ്റി റിപ്പോർട്ട് വ്യക്തമാക്കുന്നത് പോലെ ആയിരക്കണക്കിന് കോടി രൂപയാണ് ഏജൻസി വരുമാനമായി ഉണ്ടാക്കുന്നത്. കോസ്മെറ്റിക് മാറ്റങ്ങൾ വരുത്തിയത് കൊണ്ട് മാത്രം നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാൻ എൻടിഎയ്ക്ക് കഴിയില്ലെന്നും, പരീക്ഷാ നടത്തിപ്പ് വികേന്ദ്രീകരിച്ച് അതത് സർക്കാർ സ്ഥാപനങ്ങൾക്ക് തന്നെ തിരികെ നൽകണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.

നീറ്റ് പരീക്ഷാ പേപ്പർ ചോർന്നത് 'സിസ്റ്റത്തിലൂടെയല്ല' എന്ന എൻടിഎ ഡയറക്ടറുടെ അവകാശവാദം കുറ്റക്കാരെ സംരക്ഷിക്കാനും മൂടിവെക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ്. പ്രതികൾക്ക് ഭരണകക്ഷിയുമായി രാഷ്ട്രീയ ബന്ധമുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം വേണം. പരീക്ഷാ ചോർച്ച കാരണം 22 ലക്ഷത്തോളം വിദ്യാർഥികളും അവരുടെ കുടുംബങ്ങളും കടുത്ത മാനസിക-സാമ്പത്തിക സമ്മർദ്ദത്തിലാണ്. ഇതിന് പുറമെ, സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് പുതുതായി നടപ്പിലാക്കിയ 'ഓൺ സ്ക്രീൻ മാർക്കിങ്' (OSM) സംവിധാനവും താറുമാറായി കിടക്കുകയാണ്. ഇത് 17 ലക്ഷത്തോളം വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുമെന്നും പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരും ഈ വിഷയങ്ങളിൽ നിസ്സംഗത പുലർത്തുകയാണെന്നും പ്രമേയം കുറ്റപ്പെടുത്തി.

രാജ്യത്തെ വിദ്യാർഥികളോടും യുവാക്കളോടും സിപിഐ എം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് സ്ഥാനത്ത് തുടരാൻ യാതൊരു അവകാശവുമില്ലെന്നും അദ്ദേഹം ഉടനടി രാജിവെക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരം

സ. പിണറായി വിജയൻ

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരമാണ്. ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പു വരുത്താൻ ഇച്ഛാശക്തി കാണിക്കേണ്ട സർക്കാർ കൈമലർത്തുന്നത് ജനങ്ങളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്.

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു. ദേശാഭിമാനി ചീഫ്‌ എഡിറ്റർ സ. പുത്തലത്ത്‌ ദിനേശൻ അധ്യക്ഷനായി. റസിഡന്റ്‌ എഡിറ്റർ സ.