Skip to main content

ബിജെപിയുടെ ഏകാധിപത്യ പ്രവണതകളെ ചെറുത്തുതോൽപ്പിക്കാനുള്ള പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണം

കേന്ദ്രസർക്കാരിന്റെ കർഷക–തൊഴിലാളി വിരുദ്ധ നയങ്ങളെ പൊരുതിത്തോൽപ്പിക്കുമെന്ന നിശ്ചയദാർഢ്യവുമായി രാജ്യത്തെ അധ്വാനിക്കുന്ന വർഗം. കർഷകരും കർഷക–വ്യവസായത്തൊഴിലാളികളുമടക്കം കോടിക്കണക്കിനുപേർ ഒറ്റക്കെട്ടായി ഒമ്പതിന്‌ നടക്കുന്ന അഖിലേന്ത്യ പൊതുപണിമുടക്കിൽ അണിനിരക്കും. എൻഡിഎ സർക്കാരിന്റെ ജനവിരുദ്ധ, കർഷക വിരുദ്ധ നയങ്ങൾക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തിൽ പങ്കെടുക്കുമെന്ന്‌ ഭൂമി അധികാർ ആന്ദോളനും പ്രഖ്യാപിച്ചു. അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയനും തെരുവിലിറങ്ങുമെന്ന്‌ അറിയിച്ചിട്ടുണ്ട്‌.

കോർപറേറ്റ്‌ പ്രീണനം മാത്രമാണ്‌ കേന്ദ്രനയം. തൊഴിലാളികൾ, കർഷകർ, ദരിദ്രർ, ആദിവാസി സമൂഹങ്ങൾ എന്നിവരുടെ അവകാശങ്ങൾ കേന്ദ്ര സർക്കാർ കവർന്നെടുക്കുകയാണ്. അസംഘടിത മേഖലയിൽ പണിയെടുക്കുന്നവരുടെ സംഭാവന കണക്കിലെടുക്കാനും കേന്ദ്രം തയ്യാറാകുന്നില്ല. വ്യവസായത്തൊഴിലാളികളടക്കമുള്ളവരുടെ തൊഴിൽമേഖലയിലെ സുരക്ഷയ്‌ക്കും കേന്ദ്രം പ്രാധാന്യം നൽകുന്നില്ല.

തൊഴിലാളികളുടെ സംഘടിക്കാനുള്ള അവകാശംപോലും റദ്ദാക്കുന്ന കേന്ദ്രം തർക്കങ്ങൾ കോടതിയിൽനിന്ന്‌ ഉദ്യോഗസ്ഥ ട്രൈബ്യൂണലുകളിലേക്ക്‌ മാറ്റി തൊഴിൽനിയമങ്ങളുടെ മുനയൊടിക്കുകയാണ്. കോർപറേറ്റുകൾക്ക്‌ വനത്തിലെ ധാതുസമ്പത്ത്‌ കൊള്ളയടിക്കാൻ ആദിവാസികളെ ബലംപ്രയോഗിച്ച്‌ ഇറക്കിവിടുകയാണ്‌. വനാവകാശ നിയമം നടപ്പാക്കണം, തൊഴിൽ കോഡുകൾ പിൻവലിക്കണം, ഇന്ത്യൻ ലേബർ കോൺഫറൻസ്‌ പോലുള്ള ജനാധിപത്യവേദികൾ പുനഃസ്ഥാപിക്കണം തുടങ്ങിയ ആവശ്യങ്ങളും പണിമുടക്കിൽ ഉയർത്തും.

പണിമുടക്കിന്‌ മുന്നോടിയായി ജാഥകളടക്കം സംഘടിപ്പിക്കുന്നതായി കർഷകത്തൊഴിലാളി യൂണിയനും പ്രസ്‌താവനയിൽ പറഞ്ഞു. ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിന്‌ പുറമേ ചെലവിടുന്നതിന്‌ പരിധിയും നിശ്ചയിച്ചു. ഗ്രാമീണ വികസനത്തെ സംബന്ധിച്ച പാർലമെന്ററി കമ്മിറ്റി യോഗത്തിൽനിന്ന്‌ ബിജെപി എംപിമാർ ഇറങ്ങിപ്പോയത്‌ അവരുടെ മനോഭാവം സൂചിപ്പിക്കുന്നതാണ്‌. ബിജെപിയുടെ ഏകാധിപത്യ പ്രവണതകളെ ചെറുത്തുതോൽപ്പിക്കാനുള്ള പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണം. 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.