Skip to main content

പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങളിലുള്ള കശ്മീരി വിദ്യാർഥികളുടെ സംരക്ഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് സ. എ എ റഹീം എംപി കത്തയച്ചു

പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങളിലുള്ള കശ്മീരി വിദ്യാർഥികളുടെ സംരക്ഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് സ. എ എ റഹീം എംപി കത്തയച്ചു. മറ്റ്‌ സംസ്ഥാനങ്ങളിൽ കശ്മീരി വിദ്യാർഥികൾ ഭീഷണി നേരിടുന്നതായി അദ്ദേഹം കത്തിൽ വ്യക്തമാക്കി.

ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ സംസ്ഥാനങ്ങളിലെ കശ്മീരി വിദ്യാർത്ഥികൾക്കും വ്യാപാരികൾക്കും നേരെ പീഡനങ്ങളും ഭീഷണികളും ഉയരുന്നതായിള്ള റിപ്പോർട്ടുകൾ ആശങ്കാജനകമാണ്. ഡെറാഡൂണിൽ വർഗീയ ഗ്രൂപ്പുകളുടെ ഭീഷണിയെ തുടർന്ന് വിദ്യാർഥികൾ ഹോസ്റ്റൽ വിട്ടുപോകാൻ നിർബന്ധിതരായി. വിദ്യാർഥികൾക്കും വ്യാപാരികൾക്കുമെതിരെ സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷം വളർത്തുന്നുവെന്നും വിദ്യാർഥികൾക്ക് സംരക്ഷണം നൽകാൻ കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടൽ ആവശ്യമാണെന്നും സ. എ എ റഹീം എംപി കത്തിൽ ചൂണ്ടിക്കാട്ടി.

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.