പലസ്‌തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐ എം 24ാം പാർടി കോൺഗ്രസ്. മുദ്രാവാക്യം വിളിച്ചും കഫിയയണിഞ്ഞുമാണ് പലസ്തീൻ ജനതയോട് പാർടി കോൺഗ്രസ് പ്രതിനിധികൾ ഐക്യപ്പെട്ടത്. സിപിഐ എം പോളിറ്റ്‌ബ്യൂറോ അംഗം സ. സുഭാഷിണി അലി ഉയർത്തിയ പലസ്‌തീൻ ഐക്യദാർഢ്യ മുദ്രാവാക്യങ്ങൾ പ്രതിനിധികൾ ഏറ്റുചൊല്ലി. സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം സ. എം എ ബേബി പലസ്‌തീൻ ഐക്യദാർഢ്യ പ്രമേയം അവതരിപ്പിച്ചു.
