രാജ്യത്തെ ഗവേഷണ രംഗം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് വിശദമായ പരിശോധനകൾ നടത്തേണ്ടതുണ്ട്. പല വികസിത രാജ്യങ്ങളും ജിഡിപിയുടെ മൂന്ന് ശതമാനത്തോളം ഗവേഷണത്തിനായി ചെലവഴിക്കുമ്പോൾ നമ്മുടെ രാജ്യത്ത് അത് കേവലം ദശാംശം ആറ് ശതമാനം മാത്രമാണ്. ഗവേഷണത്തിനായി നൽകുന്ന തുക അന്ധവിശ്വാസങ്ങൾ ശാസ്ത്രീയ സത്യങ്ങളായി അവതരിപ്പിക്കാനും അങ്ങനെ വംശീയതയ്ക്ക് വേരുറപ്പിക്കുന്ന സാഹചര്യം സൃഷ്ടിക്കാനുമാണ് പലപ്പോഴും വിനിയോഗിക്കപ്പെടുന്നത്. ഇത് വളരെ അപകടകരമായ അവസ്ഥയാണ്. കഴിഞ്ഞ അഞ്ച് വർഷത്തെ സിഎസ്ഐആർ, യുജിസി -നെറ്റ്, ജെആർഎഫ് ഫെലോഷിപ്പിന്റെ കാര്യമെടുത്താൽ ഗവേഷണ രംഗത്തുനിന്ന് കേന്ദ്രസർക്കാർ പിൻവലിയുന്നതിന്റെ അടയാളങ്ങൾ കാണാനാകും.
