ദേശാഭിമാനി കോഴിക്കോട് യൂണിറ്റിന്റെ പുതിയ ഓഫീസ് സമുച്ചയം മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പുതിയ പ്രിന്റിങ് പ്രസ്സിന്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. ദേശീയപാതയിൽ പന്തീരാങ്കാവിനടുത്ത് കൊടൽ നടക്കാവിലാണ് പുതിയ ഓഫീസ്. ചടങ്ങിൽ ദേശാഭിമാനി ചീഫ് എഡിറ്റർ സ. പുത്തലത്ത് ദിനേശൻ അധ്യക്ഷനായി. സിപിഐ സംസ്ഥാന സെക്രട്ടറി സ. ബിനോയ് വിശ്വം, സിപിഐ എം പോളിറ്റ് ബ്യൂറോ അംഗങ്ങളായ സഖാക്കൾ എം എ ബേബി, എ വിജയരാഘവൻ, എൽഡിഎഫ് കൺവീനർ സ. ടി പി രാമകൃഷ്‌ണൻ, സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സ. എളമരം കരീം, സ. പി സതീദേവി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. പി എ മുഹമ്മദ് റിയാസ്, ദേശാഭിമാനി റസിഡന്റ് എഡിറ്റർ സ. എം സ്വരാജ്, ദേശാഭിമാനി ജനറൽ മാനേജർ സ. കെ ജെ തോമസ് എന്നിവർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
