Skip to main content

സിപിഐ എം ജില്ലാ സമ്മേളനങ്ങൾ പൂർത്തിയായി

സിപിഐ എം ജില്ലാ സമ്മേളനങ്ങൾ പൂർത്തിയായി. 2025 മാർച്ച് 6 മുതൽ 9ന് കൊല്ലത്ത്‌ സംസ്ഥാന സമ്മേളനവും ഏപ്രിൽ 2 മുതൽ 6 വരെ തമിഴ്നാട് മധുരയിൽ 24-ാം പാർടി കോൺഗ്രസും നടക്കും. ഇടതുവിരുദ്ധ മാധ്യമങ്ങൾ ഊതിവീർപ്പിക്കുന്ന വ്യാജ പ്രചാരണങ്ങളല്ല, മറിച്ച്‌ സംഘടനയുടെ ശേഷിയാണ്‌ 14 ജില്ലാ സമ്മേളനങ്ങൾ പൂർത്തിയാകുമ്പോൾ തെളിയുന്നത്‌. നിശ്ചയിച്ച നടപടിക്രമങ്ങളോടെയും വൻ ജനപങ്കാളിത്തമുള്ള പൊതുസമ്മേളനങ്ങളോടെയുമായിരുന്നു എല്ലാ സമ്മേളനങ്ങളും പൂർത്തിയായത്. 210 ഏരിയ സമ്മേളനങ്ങളും 2400ലധികം ലോക്കൽ സമ്മേളനങ്ങളും 38,000ത്തിലധികം ബ്രാഞ്ച്‌ സമ്മേളനവും വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് പാർടി ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കമായത്.

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.