Skip to main content

കേന്ദ്ര ബജറ്റിൽ കേരളത്തിനോടുള്ള സമീപനം അങ്ങേയറ്റം നിരാശാജനകം

2025ലെ കേന്ദ്ര ബജറ്റിൽ കേരളത്തിനോടുള്ള സമീപനം അങ്ങേയറ്റം നിരാശാജനകമാണ്. കേന്ദ്രത്തിന് രാഷ്ട്രീയമായി താല്പര്യമുള്ള സ്ഥലങ്ങളിൽ കൂടുതൽ കാര്യങ്ങൾ അനുവദിച്ചു. എല്ലാവരോടും തുല്യ സമീപനമല്ല ഉണ്ടായത്. കേരളത്തിന് ന്യായമായ ചില ആവശ്യങ്ങളുണ്ടായിരുന്നു. കേരളത്തിന് പ്രത്യേകമായി ലഭിക്കേണ്ട കാര്യങ്ങൾ വൻ തോതിൽ വെട്ടിക്കുറച്ചു. വയനാട് ദുരന്തത്തിനു വേണ്ടിയുള്ള പക്കേജ് ന്യായമാണെങ്കിലും പരി​ഗണിച്ചില്ല. 2025ലെ ബജറ്റിൽ നിക്ഷേപം, എക്സ്പോർട്ട്, വികസനം എന്നിവ മാത്രമാണ് പരി​ഗണിച്ചിട്ടുള്ളത്. 20 വർഷത്തിനിടെ ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ എക്സ്പോർട്ട് പ്രൊമോഷൻ സ്കീമായിരുന്നു വിഴിഞ്ഞം. അതും പരി​ഗണിച്ച് പ്രത്യേകമായി പണം അനുവദിച്ചിട്ടില്ല. പ്രധാനമായി അനുവദിക്കേണ്ട സ്ഥാപനങ്ങളോന്നും അനുവദിച്ചിട്ടില്ല. അഞ്ച് ഐഐടികളിൽ പുതിയ കോഴ്സുകൾ ആരംഭക്കുന്നതിനെക്കുറിച്ച് മാത്രമാണ് ബജറ്റിൽ പറഞ്ഞിട്ടുള്ളത്.

2025-26 ധനകാര്യ വർഷത്തിൽ 2501284കോടി രൂപയാണ് ഇന്തയയിലെ സംസ്ഥാനങ്ങൾക്കായി നൽകുന്നത്. ജനസംഖ്യ അനുസരിച്ച് സംസ്ഥാനത്തിന് കിട്ടേണ്ടിയിരുന്നത് 73000കോടി രൂപയാണ്. എന്നാൽ കഴിഞ്ഞ വർഷം ആകെ സംസ്ഥാനത്തിന് ലഭിച്ചത് 32000കോടി രൂപയാണ്. സംസ്ഥാനങ്ങൾക്ക് നൽകുന്ന വിഹിതത്തിൽ അഞ്ച് ലക്ഷം കോടി വർധിച്ചു. കേരളത്തിന്റെ ജനസംഖ്യാ അനുപാതമായി കണക്കാക്കുമ്പോൾ 14288 കോടി രൂപ അധികം ലഭിക്കണം. ബജറ്റ് കണക്കനുസരിച്ച് 3000 കോടി തന്നെ കേരളത്തിന് വിഹിതം ലഭിക്കുമോ എന്നത് സംശയമാണ്. എല്ലാ സംസ്ഥാനങ്ങൾക്കും വിഹിതം ലഭിച്ചിരിക്കുന്നത് ആനുപാധികമല്ല.

കേന്ദ്ര ബജറ്റ് അനുവദിക്കുമ്പോൾ 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്‌ ആണ് കേരളം ഉറ്റുനോക്കിയിരുന്നത്. രാജ്യത്തെ ഏറ്റവും പ്രധാന തുറമുഖമായി മാറുന്ന വിഴിഞ്ഞത്തിനായി 5,000 കോടിയുടെ പ്രത്യേക പാക്കേജാണ് ആവശ്യപ്പെട്ടിരുന്നത്.വിഴിഞ്ഞത്തിനായി ഇതുവരെ ചെലവിട്ട 8500 കോടിയിൽ 5500 കോടിയും കേരളത്തിന്റേതാണ്‌. കേന്ദ്രം അനുവദിച്ച വിജിഎഫ്‌ (വയബിലിറ്റി ഗ്യാപ്‌ ഫണ്ട്‌) തിരിച്ചടയ്‌ക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നും ആവശ്യമുണ്ടായിരുന്നു. സംസ്ഥാനം ചെലവിട്ട 6000 കോടിരൂപ കടമെടുക്കാൻ അനുവദിക്കണമെന്നതും കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരുന്നു.


 

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.