Skip to main content

ആധുനിക ഇന്ത്യ പടുത്തുയർത്തപ്പെട്ടത് ഏതെല്ലാം മൂല്യങ്ങളെ അടിത്തറയാക്കിയാണോ അവയ്ക്കായി സ്വന്തം ജീവിതം സമർപ്പിച്ച സമാദരണീയനായ രാഷ്ട്രീയ നേതാവായിരുന്നു മഹാത്മാഗാന്ധി

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ എഴുപത്തിഏഴാം വാർഷികമാണ് ഇന്ന്. ആധുനിക ഇന്ത്യ പടുത്തുയർത്തപ്പെട്ടത് ഏതെല്ലാം മൂല്യങ്ങളെ അടിത്തറയാക്കിയാണോ അവയ്ക്കായി സ്വന്തം ജീവിതം സമർപ്പിച്ച സമാദരണീയനായ രാഷ്ട്രീയ നേതാവായിരുന്നു മഹാത്മാഗാന്ധി. ജനാധിപത്യവും മതനിരപേക്ഷതയുമാണ് ആ മൂല്യങ്ങൾ. സമൂഹത്തിലെ ഏറ്റവും ദരിദ്രരായ മനുഷ്യനെക്കുറിച്ചായിരുന്നു മഹാത്മാഗാന്ധി എക്കാലവും ആലോചിച്ചിരുന്നത്. അവരുടെ കണ്ണീരൊപ്പാനായിരുന്നു അദ്ദേഹം ജീവിതം മാറ്റിവച്ചത്. കർഷകരും തൊഴിലാളികളും സ്ത്രീകളും വിമോചിക്കപ്പെടുന്ന ലോകമാണ് അദ്ദേഹം സ്വപ്നം കണ്ടത്.
ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി അചഞ്ചലമായി നിലകൊണ്ടതാണ് ഹിന്ദുത്വ വർഗീയവാദികൾ അദ്ദേഹത്തെ വധിക്കാൻ കാരണമായത്. ഗാന്ധിജിയെ ചരിത്രത്തിൽ നിന്നും തമസ്കരിക്കാൻ ആഗ്രഹിക്കുന്നവരുടെ കൈകളിലാണ് രാജ്യഭരണം. ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പാർശ്വവൽക്കരിക്കപ്പെടുന്നത് രാഷ്ട്രപിതാവാണ് എന്നത് ഖേദകരമാണ്. ഗാന്ധിയെ നിരാകരിക്കുന്നതുവഴി ഒരു നൂറ്റാണ്ടിന്റെ സമരമൂല്യങ്ങളെയാണ് അവർ മായ്ക്കാൻ ശ്രമിക്കുന്നത്. ഗാന്ധിയും ദേശീയപ്രസ്ഥാനവും ഉയർത്തിയ മൂല്യങ്ങൾ ഏറ്റവും കൂടുതൽ ആവശ്യമുള്ള സന്ദർഭമാണിത്. ആ മൂല്യങ്ങളെക്കൂടി ഉൾക്കൊണ്ടുകൊണ്ട് പുതിയ മാറ്റത്തിലേക്ക് ഇന്ത്യ പോവുകതന്നെ ചെയ്യും.
ഇന്ത്യയിൽ ഗാന്ധിജി നേതൃത്വം നൽകിയ ആദ്യത്തെ സമരം ചമ്പാരനിലെ കർഷക സമരമായിരുന്നു. അദ്ദേഹത്തിന്റെ ഈ രക്തസാക്ഷി ദിനത്തിലും രാജ്യത്തെ അന്നമൂട്ടുന്ന കർഷകർ ഉത്തരേന്ത്യയിൽ സമരത്തിലാണ്. രാജ്യത്താകെ ദരിദ്രർ കൂടുതൽ ദരിദ്രരാവുകയും ഒരുപിടി സമ്പന്നർ കൂടുതൽ കൂടുതൽ സമ്പന്നരാവുകയും ചെയ്തുകൊണ്ടിരിക്കുന്നു. പിന്നാക്കക്കാരും ന്യൂനപക്ഷങ്ങളും കൂടുതൽ കൂടുതൽ ചവിട്ടിയരയ്ക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
മനുഷ്യരെ ഭിന്നിപ്പിക്കുന്ന അക്രമാസക്തമായ വർഗീയതയിൽ ഊന്നുന്ന സംഘപരിവാറിന്റെ സങ്കുചിതദേശീയതയെ ചെറുത്ത് സർവ്വരേയും ഉൾക്കൊള്ളുന്ന വിമോചനാത്‌മകമായ ദേശീയതയെ പകരം വയ്ക്കുന്ന പോരാട്ടത്തിനുള്ള ഊർജമാണ് ജനുവരി 30 നമുക്ക് നൽകുന്നത്.
മഹാത്മജിയുടെ സ്മരണകൾക്ക് മുന്നിൽ നൂറുപുഷ്പങ്ങൾ
 

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.