Skip to main content

കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ നിന്ന് സ്‌പിരിറ്റ്‌ കൊണ്ടുവരാം ഇവിടെ നിർമിക്കരുത് എന്നതാണ് പ്രതിപക്ഷത്തിന്റെ നയം

പ്രതിവർഷം കേരളത്തിന്‌ വേണ്ടത്‌ 4,200 കോടിരൂപയുടെ സ്പിരിറ്റാണ്. ഇത്‌ കേരളത്തിൽ തന്നെ ഉൽപ്പാദിപ്പിക്കാനായാൽ വരുമാനവും തൊഴിലും ലഭിക്കും. നിലവിൽ ജിഎസ്‌ടി നഷ്‌ടം മാത്രം 210 കോടി രൂപയാണ്‌. എഥനോൾ ഫാക്ടറിക്കെതിരായ പ്രതിപക്ഷത്തിന്റെ എതിർപ്പ് ദുരൂഹമാണ്.

നിലവിൽ കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നാണ് സ്‌പിരിറ്റ്‌ വരുന്നത്. കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ നിന്ന് സ്‌പിരിറ്റ്‌ കൊണ്ടുവരാം ഇവിടെ നിർമിക്കരുത് എന്നതാണ് പ്രതിപക്ഷത്തിന്റെ നയം. മഹാരാഷ്‌ട്രയിലെ സ്പിരിറ്റ് കമ്പനികളുമായി ചർച്ച നടത്തിയോയെന്ന് ചെന്നിത്തല പറയണം.

എഥനോൾ നിർമാണ യൂണിറ്റിന്‌ അനുമതി നൽകിയത് ചർച്ചയില്ലാതെയും വ്യവസ്ഥകൾ പാലിക്കാതെയുമാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം തെറ്റാണ്‌. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രഹസ്യരേഖ എന്ന പേരിൽ പുറത്തുവിട്ടത്‌ 16ന് ചേർന്ന മന്ത്രിസഭായോഗത്തിന്റെ കുറിപ്പാണ്. 13 ദിവസം മുമ്പ് സർക്കാർ വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്ത മന്ത്രിസഭാ യോഗത്തിന്റെ കുറിപ്പ്‌ എങ്ങനെയാണ് രഹസ്യരേഖയാവുന്നത്‌.

പുതിയ മദ്യക്കമ്പനികൾക്ക് അനുമതി നൽകാമെന്ന് 2022-23ലെ മദ്യനയത്തിലും എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ കേരളത്തിൽ ഉല്പാദിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് 2023–24ലെ മദ്യനയത്തിലും പറയുന്നുണ്ട്. അതുപ്രകാരമാണ് ഒയാസിസിന്റെ അപേക്ഷ പരിഗണിച്ചത്. എഥനോൾ യൂണിറ്റ് തുടങ്ങാനായി 2023 നവംബർ 30നാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് അപേക്ഷ നൽകിയത്. തുടർന്ന് പത്തുഘട്ട പരിശോധനയ്ക്ക് ശേഷമാണ് പ്രാരംഭാനുമതി നൽകി.

പാലക്കാട്‌ എഥനോൾ നിർമാണ പ്ലാന്റിനായി ഒരുതുള്ളി ഭൂഗർഭജലംപോലും എടുക്കില്ല. ഇത്‌ സർക്കാരിന്റെ ഉറപ്പാണ്‌. 2,26,000 ദശലക്ഷം ലിറ്റർ ആണ്‌ മലമ്പുഴ അണക്കെട്ടിന്റെ സംഭരണ ശേഷി. പാലക്കാട്‌ മുനിസിപ്പാലിറ്റിക്കും പിരായിരി, പുതുപ്പരിയാരം, അകത്തേത്തറ, മരുതറോഡ്‌, മുണ്ടൂർ, പുതുശേരി പഞ്ചായത്തുകൾക്കുമുള്ള കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി പ്രതിദിനം 81.5 ദശലക്ഷം ലിറ്റർ വെള്ളമാണ് ആവശ്യം. ഒരു വർഷം 29747.5 ദശലക്ഷം ലിറ്റർ. അതായത്‌ ഒറ്റത്തവണ സംഭരിക്കുന്നതിന്റെ 13.16 ശതമാനം. കുടിവെള്ളത്തിന്‌ പരമാവധി 96 ദശലക്ഷം ലിറ്ററാണ്‌ മലമ്പുഴ പദ്ധതി വിഭാവനം ചെയ്‌തിട്ടുള്ളത്‌. 10 വർഷത്തിനിടെ ജലദൗർലഭ്യംകൊണ്ട്‌ ഡാമിന്റെ പ്രവർത്തനം നിർത്തേണ്ടി വന്നിട്ടില്ല. കൃഷിക്ക് നൽകുന്ന വെള്ളത്തിനും ദൗർലഭ്യമില്ല. എഥനോൾ നിർമാണ പ്ലാന്റ് പൂർണതോതിൽ പ്രവർത്തനസജ്ജമാകുമ്പോൾ വേണ്ടത് 0.5 ദശ ലക്ഷം ലിറ്റർ മാത്രം.

മലമ്പുഴയിൽനിന്ന്‌ കിൻഫ്രയിലേക്കും പാലക്കാട്‌ ഐഐടിയിലേക്കും പ്രതിദിനം 10 ദശലക്ഷം വെള്ളം എത്തിക്കുന്ന പദ്ധതി പുരോഗമിക്കുന്നു. ഈ ലൈനിൽനിന്നാണ് പ്ലാന്റിനും കുടിവെള്ളം നൽകുക. 2015 ജനുവരി 31ന് ഉമ്മൻചാണ്ടിയുടെ കാലത്താണ് കിൻഫ്രയിലേക്ക് വെള്ളം നൽകാൻ പദ്ധതി നടപ്പിലാക്കിയത്. തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളും വ്യാജപ്രചാരണങ്ങളും ആസൂത്രിതമായി തുടരുകയാണ്.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.