Skip to main content

സഖാവ് ലെനിൻ ദിനം

ഇന്നു ലെനിൻ്റെ ചരമദിനം. കഴിഞ്ഞ നൂറ്റാണ്ടിൻ്റെ ചരിത്രം നിസ്സംശയം തനിക്കും മുൻപും പിൻപും എന്നു വിശേഷിപ്പിക്കാവുന്ന വിധം ലോകത്തെ കീഴ്മേൽ മറിച്ച വിപ്ലവകാരിയായിരുന്നു ലെനിൻ. തുല്യതയ്ക്കും നീതിക്കുമായി ഇന്നും തുടരുന്ന പോരാട്ടങ്ങൾക്ക് ലെനിൻ്റെ ജീവിതവും ചിന്തകളും മാർഗദീപങ്ങളായി നിലകൊള്ളുന്നു.
മാർക്സിസം കേവലം തത്വചിന്തയല്ലെന്ന കാൾ മാർക്സിൻ്റെ കാഴ്ചപ്പാടിനെ അക്ഷരാർഥത്തിൽ യാഥാർത്ഥ്യവൽക്കരിച്ചു എന്നതാണ് ലെനിൻ്റെ ഏറ്റവും വലിയ സംഭാവന. ലെനിൻ നേതൃത്വം നൽകിയ റഷ്യൻ വിപ്ലവത്തിലൂടെ മാർക്സിസം - ലെനിനിസം ലോകത്തിൻ്റെ വിപ്ലവ സിദ്ധാന്തമായി വളർന്നു. അതു മർദ്ദിതർക്കു വെളിച്ചവും ആയുധവും പകർന്നു. അതിൻ്റെ ശക്തിയിൽ സാമ്രാജ്യത്വത്തിൻ്റെ നുകത്തിൽ അമർന്നിരുന്ന കോളനികൾ സടകുടഞ്ഞെഴുന്നേറ്റു. തുല്യതയ്ക്കും നീതിക്കുമായുള്ള പോരാട്ടങ്ങൾ എല്ലായിടത്തും പടരുകയും ലെനിൻ ലോകമാകെയുള്ള തൊഴിലാളികളുടേയും കർഷകരുടേയും സഖാവായി മാറുകയും ചെയ്തു.
ലെനിൻ്റെ സൈദ്ധാന്തിക സംഭാവനകൾ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അടിത്തറ തീർക്കുന്നതിൽ സുപ്രധാന പങ്കു വഹിക്കുന്നു. മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനോടുമുള്ള പാർടിയുടെ നിലപാടുകൾക്ക് രൂപം നൽകുന്നതിലും സംഘടന കെട്ടിപ്പടുക്കുന്നതിലും നീതിക്കായുള്ള സമരങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിലും ലെനിൻ്റെ ആശയങ്ങൾ നിർണ്ണായകമാണ്. അവ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും അതുവഴി തുല്യതയ്ക്കായുള്ള പോരാട്ടങ്ങൾക്ക് കരുത്തു പകരാനും നമുക്ക് സാധിക്കണം. ലെനിൻ്റെ സ്മരണകൾക്കു മുന്നിൽ അഭിവാദ്യങ്ങൾ നേരുന്നു.
 

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.