Skip to main content

സഖാവ് ലെനിൻ ദിനം

ഇന്ന് സഖാവ് ലെനിൻ ദിനം. ലോകത്തിന്റെയാകെ വിപ്ലവസ്വപ്നങ്ങൾക്ക് നിറംപകർന്ന മഹാനായ നേതാവിന്റെ ഓർമ ദിനം. ആധുനിക മാനവിക ചരിത്ര പുരോഗതിക്ക് ലെനിൻ നൽകിയ സംഭാവന സമാനതകളില്ലാത്തതാണ്. താൻ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്ത കാലത്തെ മാർക്സിസത്തിന്റെ അടിസ്ഥാനത്തിൽ വിശകലനം ചെയ്ത് മഹാഭൂരിപക്ഷംവരുന്ന വർഗ്ഗത്തിന്റെ വിമോചനത്തിന് നേതൃത്വം നൽകി എന്നത് ചരിത്ര സംഭവമാണ്. സഖാവ് വ്ലാഡിമിർ ഇലിച്ച്‌ ലെനിൻ ഇല്ലായിരുന്നെങ്കിൽ ലോകം ഒരിക്കലും നാം ഇന്ന് കാണുന്ന പോലെ ആകുമായിരുന്നില്ല. 1917 നവംബറിന് മുൻപുള്ള കാൽ നൂറ്റാണ്ടു കാലം ഓരോ നിമിഷവും ലെനിൻ ലോകത്തെ തന്നെ കീഴ്മേൽ മറിക്കാൻ ശേഷിയുള്ള ഒരു വിപ്ലവത്തെ നിർമ്മിക്കുകയായിരുന്നു, അതും 24 വർഷവും ജയിലിലും ഒളിവിലും പ്രവാസത്തിലുമായി. ആ വിപ്ലവം തന്റെ ജീവിത കാലത്ത് നടക്കുമെന്ന ഉറപ്പൊന്നും അദ്ദേഹത്തിന് ഇല്ലായിരുന്നു. പക്ഷെ റഷ്യയിൽ വിപ്ലവം വിജയിച്ചു. തൊഴിലാളി വർഗം അധികാരത്തിലേറി.

ഒന്നാം ലോകമഹായുദ്ധത്തെ തുടർന്ന് റഷ്യയിലുണ്ടായ ദുരിതങ്ങളെയും സൈനികരിലെ കടുത്ത അസംതൃപ്തിയെയും രാഷ്ട്രീയവത്കരിക്കുന്നതിലാണ് ലെനിൻ വിജയിച്ചത്. അതാകട്ടെ ഒരൊറ്റ രാജ്യത്തെ അധികാരം പിടിക്കൽ മാത്രമായല്ല മറിച്ച് സാമ്രാജ്യത്വ ചങ്ങലയിലെ ദുർബല കണ്ണിയായ റഷ്യയുടെ പതനം സാമ്രാജ്യത്വ വ്യവസ്ഥയെ തന്നെ തകർക്കുമെന്ന ധാരണയിലുമായിരുന്നു. 1917 ഫെബ്രുവരിയിൽ അധികാരമേറ്റ യുദ്ധാനുകൂലികളായ പാവ സർക്കാരിനെതിരെ നവംബർ മാസത്തിൽ ബോൾഷെവിക്കുകളുടെ നേതൃത്വത്തിൽ യൂണിഫോമിട്ട കർഷകരെയും തൊഴിലാളികളെയും ഒന്നിച്ച് അണിനിരത്തി വിപ്ലവം സംഘടിപ്പിക്കുകയായിരുന്നു.'ഭൂമി, സമാധാനം, ഭക്ഷണം' എന്ന മൂർത്തമായ ഒരു മുദ്രാവാക്യം ഉയർത്തിയാണ് ലെനിൻ വിപ്ലവം വിജയിപ്പിച്ചത്.

ഒന്നാം ലോകയുദ്ധത്തെ മാർക്സിസത്തിന്റെ സൈദ്ധാന്തിക ഭദ്രതയിൽ വിശകലനം ചെയ്യുകയും സാമ്രാജ്യത്വം എന്ന സങ്കൽപ്പത്തെ വികസിപ്പിക്കുകയും ചെയ്തു ലെനിൻ. വികസിത മുതലാളിത്ത ദേശ രാഷ്ട്രീങ്ങളിലെ ഒരു ചെറു വിഭാഗം കോർപ്പറേറ്റുകൾ എങ്ങിനെയെയാണ് ധന മൂലധനത്തിന്റെ സിംഹഭാഗവും കൈയ്യടക്കുന്നതെന്നും, ആ കുത്തകകൾ അതാത് ദേശ രാഷ്ട്രങ്ങളിലെ ഭരണകൂടത്തെ ഉപയോഗിച്ച് തങ്ങളുടെ സാമ്പത്തിക ഭൂപ്രദേശം വികസിപ്പിക്കാൻ മറ്റു വികസിത രാജ്യങ്ങളിലെ കുത്തകകളുമായി സംഘർഷത്തിലേർപ്പെടുന്നത് എങ്ങനെയെന്നും ലെനിൻ വിശകലനം ചെയ്യുകയും വിശദീകരിക്കുകയും ചെയ്തു.

വിപ്ലവാനന്തര റഷ്യ സാമ്പത്തികമായ വികസനം മാത്രമല്ല കൈവരിച്ചത്. ശാസ്ത്ര സാങ്കേതിക മേഖലകളിലും സൈനിക മേഖലയിലും റഷ്യ ഉയർന്നുവന്നു. ഇതോടൊപ്പം സ്ത്രീകൾക്ക് തുല്യവേതനമടക്കമുള്ള പുരോഗമനപരമായ നിലപടുകൾ ആദ്യമായി നടപ്പിലാക്കിയത് ലെനിൻ്റെ നേതൃത്വത്തിലുള്ള വിപ്ലവാനന്തര സോവിയറ്റ് ഭരണകൂടം ആയിരുന്നു. ലോകത്ത് അടിച്ചമർത്തപ്പെട്ട ജനതയ്ക്ക് ഉയർത്തെഴുന്നേറ്റു പോരാടാനും തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താനും ആവേശവും ധൈര്യവും പകർന്നത് സഖാവ് ലെനിന്റെ നേതൃത്വത്തിലുള്ള റഷ്യൻ വിപ്ലവമാണ്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ആ വിപ്ലവം നൽകിയ പ്രതീക്ഷകൾ ഇപ്പോഴും പ്രസക്തമാണ്. സഖാവ് ലെനിൻ്റെ ഉജ്ജ്വലമായ ഓർമകൾ ലോകത്താകമാനമുള്ള മര്‍ദ്ദിത വിഭാഗങ്ങളുടെ മുന്നോട്ടുള്ള പോരാട്ടങ്ങളിൽ പ്രചോദനമാവുകതന്നെ ചെയ്യും. 

കൂടുതൽ ലേഖനങ്ങൾ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹം

സ. പിണറായി വിജയൻ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.