Skip to main content

സഖാവ് സഫ്‌ദർ ഹഷ്‌മി രക്തസാക്ഷിത്വത്തിന് 36 വര്‍ഷം

സഖാവ് സഫ്‌ദർ ഹഷ്‌മി രക്തസാക്ഷിത്വത്തിന് 36 വര്‍ഷം തികഞ്ഞിരിക്കുകയാണ്. 1989 ജനുവരി ഒന്നിന് ഡല്‍ഹിക്കടുത്തുള്ള സാഹിബാബാദിലെ ജന്ദപ്പുര്‍ ഗ്രാമത്തില്‍ തെരുവുനാടകം അവതരിപ്പിക്കുന്ന സമയത്താണ് കോണ്‍ഗ്രസ് ഗുണ്ടകള്‍ സഖാവിനെ തലയ്ക്കടിച്ചുവീഴ്ത്തിയത്. ജനുവരി രണ്ടിന് അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു. കൊല്ലപ്പെടുമ്പോള്‍ മുപ്പത്തിനാലു വയസ് മാത്രമായിരുന്നു സഖാവിന്റെ പ്രായം. ഗാസിയാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ സിപിഐ എം സ്ഥാനാര്‍ഥി രാമനാഥ്ഝായുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം "ഹല്ലാബോല്‍" (ഉറക്കെപ്പറയുക) എന്ന നാടകമാണ് ഹഷ്‌മിയും കൂട്ടരും അവതരിപ്പിച്ചത്. ഈ നാടക അവതരണം തുടരുന്നതിനിടയിൽ കലയുടെ കരുത്തിൽ വിറളിപിടിച്ച കോണ്‍ഗ്രസ് കാപാലികർ നാടകസംഘത്തെ കടന്നാക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ സിഐടിയു തൊഴിലാളിയായിരുന്ന സഖാവ് രാം ബഹദൂറും കൊല്ലപ്പെട്ടു. നിരവധി സഖാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. തെരുവില്‍ നാടകം അവതരിപ്പിച്ചുകൊണ്ടിരുന്ന കലാകാരനെ പട്ടാപ്പകല്‍ നിഷ്കരുണം അടിച്ചുകൊല്ലുന്ന കാട്ടാളത്തം കേട്ടുകേള്‍വിയില്ലാത്ത ക്രൂരതയായിരുന്നു. സഫ്ദറിന് അന്ന് പൂർത്തിയാക്കാൻ കഴിയാതെ പോയ ആ തെരുവ് നാടകം കണ്ണീരടക്കിപ്പിടിച്ച മനസ്സുമായി ഭാര്യ മാലശ്രീ അടക്കമുള്ള സഖാക്കള്‍ തുടർ ദിവസങ്ങളിൽ തൊഴിലാളികള്‍ക്കുമുന്നില്‍ അവതരിപ്പിച്ചു. വ്യക്തികളെ ഇല്ലാതാക്കിയാല്‍ ആശയങ്ങള്‍ നശിക്കില്ലെന്ന സന്ദേശം നല്‍കുകയായിരുന്നു അന്ന് മാലയും സംഘവും. ആവിഷ്‌കാരങ്ങള്‍ വെല്ലുവിളിക്കപ്പെടുന്ന വര്‍ത്തമാന കാലത്ത് സഫ്ദര്‍ ഹഷ്‌മിയുടെ ഓർമ്മകൾ നമുക്ക് കരുത്താകും.

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.