Skip to main content

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തിൻ്റെ ഭാഗമായി തമിഴ്നാട് സർക്കാരിൻ്റെ നേതൃത്വത്തിൽ നവീകരിച്ച പെരിയാർ സ്മാരകത്തിൻ്റെ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു

ഇന്ത്യയിലെ സാമൂഹ്യപരിഷ്കർത്താക്കൾക്കിടയിൽ അദ്വിതീയ സ്ഥാനമാണ് പെരിയാർ എന്ന ഇവി രാമസ്വാമി നായ്ക്കർക്കുള്ളത്. ജാതി, മത, വർഗ ഭേദങ്ങൾക്കെതിരെ അദ്ദേഹം നയിച്ച പോരാട്ടങ്ങൾ കേരളത്തിൻ്റെ നവോത്ഥാന മുന്നേറ്റങ്ങളിലും സ്വാധീനം ചെലുത്തിയിരുന്നു. ത്യാഗോജ്ജ്വലമായ നേതൃത്വമാണ് വൈക്കം സത്യഗ്രഹത്തിന് പെരിയാർ നൽകിയത്. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തിൻ്റെ ഭാഗമായി തമിഴ്നാട് സർക്കാരിൻ്റെ നേതൃത്വത്തിൽ നവീകരിച്ച പെരിയാർ സ്മാരകത്തിൻ്റെ ഉദ്ഘാടന പരിപാടിയിൽ തമിഴ്‌നാട് മുഖ്യമന്ത്രി പ്രിയപ്പെട്ട തിരു സ്റ്റാലിനോടൊപ്പം പങ്കെടുക്കാൻ സാധിച്ചത് അഭിമാനവും സന്തോഷവും പകരുന്നു. പെരിയാറിൻ്റെ ജീവിതത്തിനും വൈക്കം സത്യഗ്രഹത്തിൻ്റെ ചരിത്രത്തിനും സമകാലിക സാഹചര്യങ്ങളിൽ പ്രസക്തിയേറുകയാണ്. കേരളവും തമിഴ്നാടും തമ്മിലുള്ള സാഹോദര്യത്തിൻ്റേയും സഹകരണത്തിൻ്റേയും കൂടി പ്രതീകമായ ഈ സ്മാരകം ആ സന്ദേശങ്ങൾ കൂടുതൽ ആഴത്തിൽ ഉൾക്കൊള്ളാനും ചേർത്തുപിടിക്കാനും നമുക്ക് പ്രചോദനമാകട്ടെ.

 

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.