Skip to main content

വയനാട്‌ ദുരന്തത്തില്‍ കേരളത്തിന്‌ അര്‍ഹമായ സഹായങ്ങള്‍ നല്‍കാന്‍ തയ്യാറാവാത്തതുള്‍പ്പെടേയുള്ള കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനോട്‌ കാണിക്കുന്ന വിവേചനത്തിനെതിരെ നടക്കുന്ന മാര്‍ച്ചും, ധര്‍ണ്ണയും വിജയിപ്പിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണം

വയനാട്‌ ദുരന്തത്തില്‍ കേരളത്തിന്‌ അര്‍ഹമായ സഹായങ്ങള്‍ നല്‍കാന്‍ തയ്യാറാവാത്തതുള്‍പ്പെടേയുള്ള കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനോട്‌ കാണിക്കുന്ന വിവേചനത്തിനെതിരെ നടക്കുന്ന മാര്‍ച്ചും, ധര്‍ണ്ണയും വിജയിപ്പിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണം. ഡിസംബര്‍ 5-ാം തീയ്യതി രാവിലെ 10.30 മുതല്‍ 1 മണിവരെയാണ്‌ സമര പരിപാടികള്‍ സംഘടിപ്പിക്കുന്നത്‌. തിരുവനന്തപുരത്ത്‌ രാജ്‌ഭവന്‌ മുന്നിലും, ജില്ലകളില്‍ കേന്ദ്ര ഗവണ്‍മെന്റ്‌ സ്ഥാപനങ്ങള്‍ക്ക്‌ മുന്നിലുമാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌.

തിരുവനന്തപുരം - സ. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ (സിപിഐ എം സംസ്ഥാന സെക്രട്ടറി)
കൊല്ലം - സ. ടി പി രാമകൃഷ്‌ണന്‍ (എൽഡിഎഫ് കൺവീനർ)
പത്തനംതിട്ട - ശ്രീ. മാത്യു ടി തോമസ്‌
ആലപ്പുഴ - സ. പി കെ ശ്രീമതി ടീച്ചര്‍
കോട്ടയം - ഡോ. എന്‍ ജയരാജ്‌
ഇടുക്കി - ശ്രീ. കെ പ്രകാശ്‌ ബാബു
എറണാകുളം - ശ്രീ. പി സി ചാക്കോ
തൃശ്ശൂര്‍ - സ. കെ പി രാജേന്ദ്രന്‍
പാലക്കാട്‌ - സ. എ വിജയരാഘവന്‍
മലപ്പുറം - സ. എളമരം കരീം
കോഴിക്കോട്‌ - ശ്രീ. ശ്രേയാംസ്‌കുമാര്‍
വയനാട്‌ - ശ്രീ. അഹമ്മദ്‌ ദേവര്‍കോവില്‍
കണ്ണൂര്‍ - സ. ഇ പി ജയരാജന്‍,
കാസര്‍ഗോഡ്‌ - സ. ഇ ചന്ദ്രശേഖരന്‍ എന്നിവര്‍ സമരം ഉദ്‌ഘാടനം ചെയ്യും.

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.