Skip to main content

സഖാവ് ഫിദൽ കാസ്ട്രോയുടെ വേർപാടിന്റെ ഓർമ്മകൾക്ക് 8 വർഷം

സഖാവ് ഫിദൽ കാസ്ട്രോയുടെ വേർപാടിന്റെ ഓർമ്മകൾക്ക് 8 വർഷം. സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനത്തിന്റെയും ക്യൂബൻ വിമോചനത്തിന്റെയും നായകനും മഹാനായ വിപ്ലവകാരിയുമായിരുന്നു സഖാവ് ഫിദൽ. 1959ല്‍ ക്യൂബയിലെ ബാസ്റ്റിറ്റയുടെ സാമ്രാജ്യത്വ അനുകൂല ഏകാധിപത്യ ഭരണത്തെ ജനകീയസായുധ വിപ്ലവത്തിലൂടെ പരാജയപ്പെടുത്തിക്കൊണ്ടാണ് ഫിദല്‍ കാസ്‌ട്രോയും റൗളും ചെഗുവേരയും സഹപ്രവർത്തകരും ക്യൂബയുടെ ഭരണമേറ്റെടുത്തത്. തുടര്‍ന്ന് 1965ല്‍ ക്രിയാത്മകമായ ചർച്ചകളിലൂടെ ഫിദൽ നയിച്ച വിമോചന സേനയായ ജൂലൈ 26 പ്രസ്ഥാനവും ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർടിയും (പോപ്പുലർ സോഷ്യലിസ്റ്റ് പാർടി എന്നാണ് ആക്കാലത്ത് അറിയപ്പെട്ടിരുന്നത്) ലയിച്ച് ഒന്നായി പരിണമിച്ചു . സി പി സി യുടെ ജനറൽ സെക്രട്ടറി സ്ഥാനം ഫിദൽ തന്നെ ഏറ്റെടുത്തു. ക്യൂബയെ സോഷ്യലിസ്റ്റ് റിപ്പബ്ളിക്കെന്ന് നാമകരണം ചെയ്തത് അതിനെത്തുടർന്നായിരുന്നു.

അമേരിക്കന്‍ സാമ്രാജ്യത്ത്വത്തിന്റെ കടുത്ത ഉപരോധത്തിനും അട്ടിമറിശ്രമങ്ങൾക്കും മുന്നില്‍ ഒരിക്കലും കീഴടങ്ങാതെയാണ് ക്യൂബയെ ഉയര്‍ച്ചയുടെ പടവുകളിലേക്ക് ഫിദലും സഖാക്കളും കൈപിടിച്ചുയര്‍ത്തിയത്. അനശ്വരരക്തസാക്ഷി ചെഗുവേരയുമായി ചേർന്ന് ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾക്ക് ആവേശംപകർന്നതും സമാനതകളില്ലാത്ത ഈ വിപ്ളവകാരിയാണ്.

ക്യൂബൻ ഐക്യദാർഢ്യസമിതിയെ പ്രതിനിധീകരിച്ച്
സ. ഹർകിഷൻസിംഗ് സുർജിത്തിനൊടൊപ്പം ഫിദലുമായി കൂടിക്കാഴ്ചനടത്താൻ കിട്ടിയ അനുഭവം ഇപ്പോൾ ഓർമ്മയിലെത്തുന്നു. രണ്ടേമുക്കാൽ മണിക്കൂർ നീണ്ടുനിന്നു ആ സംഗമം. ഫിദലിന്റെ മരണാനന്തരം അന്ത്യാഭിവാദനം അർപ്പിക്കുവാൻ ഹവാനയിൽ എത്തിച്ചേരാനും എനിക്ക് സാഹചര്യമുണ്ടായി. ആ സമയം വടക്കേ അമേരിക്കയിൽ ഒരു സമ്മേളനത്തിൽ പങ്കെടുക്കുവാൻ എത്തിയിരുന്നതിനാലാണ് അതിനു കഴിഞ്ഞത്. ക്യൂബൻജനത ഫിദലിനെ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന് നേരിട്ട് മനസ്സിലാക്കുവാനുള്ള മറ്റൊരു അവസരമായിരുന്നു അത്. ചിതാവശേഷിപ്പുമായി ഹവാനയില്‍നിന്ന് രാവിലെ പുറപ്പെട്ട വാഹനവ്യൂഹം സാന്റിയാഗോ നഗരത്തിലേക്ക് പ്രയാണം ചെയ്യുമ്പോൾ പാതയുടെ ഇരുവശവും പ്രിയനേതാവിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് യുവാക്കളും കുഞ്ഞുങ്ങളും മുതിർന്നവരുമായ ജനാവലിയും സഖാക്കളും കാത്തുനിൽക്കുന്നത് കാണാൻ കഴിഞ്ഞു .കണ്ണീരോടെ എന്നാൽ അതിലേറെ പക്വതയോടെയാണവർ പ്രിയ നേതാവിന് യാത്രാമൊഴി നൽകിയത്. ലോകമെങ്ങുമുള്ള വിമോചന ദാഹികളായ പോരാളികളുടെ ആവേശമായിരുന്ന സഖാവ് ഫിഡലിന്റെ മരിക്കാത്ത ഓർമ്മകൾക്ക് മുന്നിൽ അഭിവാദനങ്ങളുടെ ചുവന്നപൂക്കൾ.
 

കൂടുതൽ ലേഖനങ്ങൾ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹം

സ. പിണറായി വിജയൻ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.