Skip to main content

നാധിപത്യത്തിന്റെയും മതനിരപേക്ഷതയുടേയും സാഹോദര്യത്തിന്റെയും മൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാൻ, നാടിന്റെ നന്മ ഉറപ്പു വരുത്താൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്കൊപ്പം ജനങ്ങൾ അടിയുറച്ചു നിൽക്കും

സഖാവ് യു ആർ പ്രദീപിന്റെ വിജയം സുനിശ്ചിതമാണെന്ന പ്രഖ്യാപനമാണ് ചേലക്കരയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കൺവെൻഷനിൽ മുഴങ്ങിയത്. സമ്മേളനത്തിലേയ്ക്ക് ഒഴുകിയെത്തിയ ജനസാഗരം പങ്കു വച്ച ആവേശം എൽഡിഎഫിനു ആത്മവിശ്വാസം പലമടങ്ങ് വർദ്ധിപ്പിക്കുന്നതാണ്. വലതുപക്ഷത്തിന്റെ നുണപ്രചാരണങ്ങളും ബിജെപിയുടെ വർഗീയ രാഷ്ട്രീയവും തള്ളിക്കളഞ്ഞ് തങ്ങളുടെ പ്രിയങ്കരനായ യു.ആർ പ്രദീപിനെ ചേലക്കര മണ്ഡലത്തിലെ ജനങ്ങൾ തെരഞ്ഞെടുക്കും. ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടേയും സാഹോദര്യത്തിന്റെയും മൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാൻ, നാടിന്റെ നന്മ ഉറപ്പു വരുത്താൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്കൊപ്പം ജനങ്ങൾ അടിയുറച്ചു നിൽക്കും.

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.